എ.ഡി.സി.യുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ടാക്സി കാർ ആവശ്യമുണ്ട്

കണ്ണൂർ : ജില്ലാ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണറുടെ (ജനറൽ) ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ ടാക്സി കാർ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഫോറം കലക്‌ടേററ്റിലെ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെ ലഭിക്കും. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 15 വൈകീട്ട് മൂന്ന് മണി. ഫോൺ: 0497 2700592.