കുന്നോത്ത് സെയ്ൻറ് ജോസഫ് യു.പി. സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം
എടൂർ : കുന്നോത്ത് സെയ്ൻറ് ജോസഫ് യു.പി. സ്കൂളിൽ എ.ഡി.എസ്.യു. ലഹരി വിരുദ്ധ ദിനം നടത്തി. ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള ‘ലഹരി വിരുദ്ധ ഒപ്പുമരം’ പ്രധമധ്യാപകൻ മാത്യു ജോസഫ് ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധദിന സന്ദേശം നൽകി. എ.ഡി എസ് യു. പ്രസിഡന്റ് ഡിയോൺ ഡെന്നീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആനിമേറ്റർമാരായ സിസ്റ്റർ ഷിജി തോമസ്, സിസ്റ്റർ നാൻസി, കെ. ഷഹീർ, ലിസി എന്നിവർ സംസാരിച്ചു. പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.