മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വാഹനങ്ങൾക്ക് നിരോധനം

Share our post

മുഴപ്പിലങ്ങാട് : ഡ്രൈവ് ഇൻ ബീച്ചിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചു. മഴ കനത്താൽ ബീച്ചിൽ പതിവായ മണൽ ഒലിച്ചുപോക്ക് വ്യാപകമായതാണ് വാഹനങ്ങൾ പ്രവേശിക്കുന്നത് നിർത്താൻ കാരണം. ഡ്രൈവ് ഇൻ ബീച്ചിലേക്ക് കടൽ കയറി തുടങ്ങിയതും കാരണമാണ്.

ശക്തിയേറിയ തിരകൾ ബീച്ചിലേക്ക് അടിച്ച് കയറുന്നതിനോടൊപ്പം മണൽ കടലിലേക്ക് ഒലിച്ച് കുഴികൾ രൂപപ്പെടുന്നത് കാരണം വാഹനങ്ങളുടെ നിയന്ത്രണം തെറ്റാൻ സാധ്യതയുണ്ട്. മുൻപ് ഇത്തരം സമയങ്ങളിൽ ബീച്ചിൽ എത്തിയ വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്നു. ഏതാനും വർഷങ്ങളായി മഴക്കാലത്ത് ഡ്രൈവ് ഇൻ ബീച്ച് കടലെടുക്കുന്ന പ്രവണത തുടരുന്നുണ്ട്. ഇത്തവണയും മഴ കനത്തതോടെ ഡ്രൈവ് ഇൻ ബീച്ചിലേക്ക് തിരമാലകൾ അടിച്ച് കയറുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!