Connect with us

Breaking News

പ്ലസ്ടുക്കാര്‍ക്ക് മികച്ച പ്രവേശനപരീക്ഷകൾ

Published

on

Share our post

പ്ലസ് ടുക്കാര്‍ക്ക് ബിരുദ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാൻ നിരവധി പ്രവേശന പരീക്ഷകളുണ്ട്. ഇവയിൽ പ്രൊഫഷണൽ കോഴ്സുകളേറെയുണ്ട്‌. പരീക്ഷകളിലെ മികച്ച സ്‌കോറുകൾ പ്രവേശനം എളുപ്പമാകും.
നീറ്റും മെഡിക്കൽ,  കാർഷിക കോഴ്സുകളും ഏറ്റവും കൂടുതൽ വിദ്യാർഥികൾ എഴുതുന്ന മെഡിക്കൽ പ്രവേശന പരീക്ഷയാണ്‌ നീറ്റ്‌(NEET. പ്ലസ് ടു ബയോളജി ഗ്രൂപ്പെടുത്തവർക്ക് നീറ്റ്‌ പരീക്ഷയെഴുതാം.

ഈ വർഷത്തെ അപേക്ഷാ സമയം കഴിഞ്ഞു. പരീക്ഷ ജൂലൈ 17നാണ്. നീറ്റിൽ മൊത്തം 720 മാർക്കിന്റെ 180 ചോദ്യമുണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയിൽനിന്ന്‌ 45 വീതം ചോദ്യം. നെഗറ്റീവ് മാർക്കിങ് രീതി നിലവിലുണ്ട്. ചിട്ടയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. കേരളത്തിൽ നീറ്റ് വഴി പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ കീം(KEEM)ൽ രജിസ്റ്റർ ചെയ്യണം. എയിംസ്, ജിപ്മർ, എ.എഫ്‌.എം.സി, കേന്ദ്ര സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, സ്വകാര്യ കോളേജുകൾ എന്നിവിടങ്ങളിലെല്ലാം പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. നീറ്റ് പരീക്ഷാ സ്കോറിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം.

എൻജിനിയറിങ്‌ പ്രവേശന പരീക്ഷകൾ

എൻജിനിയറിങ്‌ പ്രവേശന പരീക്ഷകളായ ജെഇഇ, കീം, കുസാറ്റ് എന്നിവ കൂടുതൽ വിദ്യാർഥികൾ എഴുതുന്ന പരീക്ഷകളാണ്. ജെഇഇ യ്ക്കു മെയിൻ, അഡ്വാൻസ്‌ഡ് പരീക്ഷകളുണ്ട്. കേരളത്തിൽ എൻജിനിയറിങ്‌ പ്രവേശനം പരീക്ഷാ കമീഷണർ നടത്തുന്ന കീം പരീക്ഷയിലൂടെയാണ്. രാജ്യത്തെ എൻ.ഐ.ടി, ഐ.ഐ.ഐ.ടി.കൾ എന്നിവിടങ്ങളിൽ എൻജിനിയറിങ്‌, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയ്ക്ക് ജെ.ഇ.ഇ മെയിനിലും ഐ.ഐ.ടി കളിലേക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡിലും മികച്ച റാങ്ക് ആവശ്യമാണ്. ജെ.ഇ.ഇ മെയിൻ വർഷത്തിൽ രണ്ടു തവണയുണ്ടാകും. രാജ്യത്തെ എൻ.ഐ.ടി.കൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, നാൽപ്പതോളം ദേശീയ സ്ഥാപനങ്ങൾ, ഐ.ഐ.എസ്‌.ടി എന്നിവിടങ്ങളിൽ ബിടെക് പ്രവേശനത്തിന്‌ ജെഇഇ മെയിൻ സ്കോർ പരിഗണിക്കും. ഐഐടികളിൽ പ്രവേശനം ലഭിക്കാൻ ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷയിൽ മികച്ച സ്കോർ നേടണം. ജെഇഇ മെയിനിലൂടെ ബിഇ/ബിടെക്, ബിപ്ലാൻ, ബിആർക് കോഴ്സുകൾക്ക് പ്രവേശനം നേടാം.

കേരളത്തിൽ

കേരളത്തിലെ സർക്കാർ, സ്വാശ്രയ, സഹകരണ മേഖലയിലെ എൻജിനിയറിങ്‌ കോളേജുകളിൽ ബി-ടെക് പ്രവേശനത്തിന്‌ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന കീം പരീക്ഷയിൽ മികച്ച റാങ്ക് നേടണം. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ(കുസാറ്റ്‌) കീഴിലുള്ള എൻജിനിയറിങ്‌ കോളേജുകളിൽ ബിടെക്, ഇന്റഗ്രേറ്റഡ്‌ എം.എസ്‌.സി പ്രവേശനത്തിന് പ്രത്യേകം പൊതുപരീക്ഷയുണ്ട്. മറൈൻ എൻജിനിയറിങ്‌ കോഴ്‌സും ഇവിടെ ഉണ്ട്‌.

കേരളത്തിൽ എൻജിനിയറിങ്‌ പ്രവേശനത്തിന് പ്രവേശന പരീക്ഷ സ്കോറിനോടൊപ്പം പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, കണക്ക് പരീക്ഷകളിലെ മാർക്കും പരിഗണിക്കും. ആർക്കിടെക്ചറിന് നാറ്റാ റാങ്ക് പരിഗണിക്കും. ബിഫാം അഡ്മിഷന് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പറായ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ പരീക്ഷാ സ്കോറാണ് മാനദണ്ഡം. എൻജിനിയറിങ്‌, ആർക്കിടെക്ചർ, മെഡിക്കൽ/അനുബന്ധ കോഴ്സുകൾ, ആയുർവേദം, ബിഫാം എന്നീ കോഴ്സുകൾക്കായി അഞ്ച് റാങ്ക് ലിസ്റ്റ്‌ പ്രസിദ്ധീകരിക്കും. നീറ്റ്‌ പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിൽ എംബിബിഎസ്‌, ബിഡിഎസ്‌, ബി.എ.എം.എസ്‌, ബി.എച്ച്‌.എം.എസ്‌, ബി.എസ്‌.എംഎസ്‌, ബി.എസ്‌.സി അഗ്രി, ബി.വി.എസ്‌.സി, എ.എച്ച്‌, ബി.എഫ്‌.എസ്‌.സി കോഴ്‌സുകൾക്ക് പ്രവേശനം നേടാം.

അഖിലേന്ത്യാ തലത്തിലുള്ള 15 ശതമാനം കാർഷിക ബിരുദ സീറ്റുകളിലേക്ക് ഐക്കർ(ICAR) പ്രവേശന പരീക്ഷയുണ്ട്. കീം റാങ്ക് ലിസ്റ്റിൽനിന്ന് കേരള കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല, ഫിഷറീസ് & ഓഷ്യാനോഗ്രഫി സർവകലാശാല എന്നിവിടങ്ങളിലേക്ക് ബി-ടെക് അഗ്രിക്കൾച്ചർ എൻജിനിയറിങ്‌, ഫുഡ് എൻജിനിയറിങ്‌, ഡയറി സയൻസ് & ടെക്നോളജി, ഫുഡ് ടെക്നോളജി, ബിഫാം കോഴ്‌സുകൾക്ക് പ്രവേശനം നടക്കും. ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളായ എൻ.ഐ.എഫ്‌.ടി.ഇ.എം( NIFTEM) ഹരിയാന, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, തഞ്ചാവൂർ എന്നിവിടങ്ങളിലേക്ക് പ്രവേശനം ജെ.ഇ.ഇ മെയിൻ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ്‌.

ഐസറുകൾ

ശാസ്ത്രവിഷയങ്ങളിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച സ്ഥാപനമാണ് ഐസറുകൾ. രാജ്യത്തെ ഐസറുകളിൽ (ബെർഹാംപൂർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി) പ്ലസ് ടു സയൻസ് സ്ട്രീം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബി.എസ്/എംഎ.സ് പ്രോഗ്രാമിന് മൂന്നു രീതിയിലാണ് പ്രവേശന പ്രക്രിയ. സ്റ്റേറ്റ്, സെൻട്രൽ, പ്ലസ് ടു ബോർഡ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഐസർ അഭിരുചി പരീക്ഷയിലൂടെ പ്രവേശനം നേടാം. പ്ലസ് ടുവിൽ 60 ശതമാനം മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ജൂലൈ മൂന്നിനാണ് ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 11, 12 ക്ലാസുകളിൽ നടത്തിയ കെ.വി.പി.വൈ സ്കോളർഷിപ്പ് നേടിയവർക്കും ജെ.ഇ.ഇ (അഡ്വാൻസ്‌ഡ്‌)ൽ മികച്ച റാങ്കുള്ളവർക്കും സെപ് തംബർ 15 വരെ അപേക്ഷിക്കാം. ഇവർ അഭിരുചി പരീക്ഷ എഴുതേണ്ടതില്ല. വെബ്‌സൈറ്റ്: www.iiseradmission.in


Share our post

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!