പേരാവൂരിൽ ബീഗം പർദ്ദാസ് പ്രവർത്തനം തുടങ്ങി
പേരാവൂർ: പർദ്ദകളുടെ കമനീയ ശേഖരവുമായി ബീഗം പർദ്ദാസ് പേരാവൂരിൽ പ്രവർത്തനം തുടങ്ങി. ഗിഫ്റ്റ് ലാൻഡിന് സമീപം വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാരംഭിച്ച സ്ഥാപനം മുഴക്കുന്ന് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൾ സലാം ഫൈസി ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം. ബഷീർ, സെക്രട്ടറി ബേബി പാറക്കൽ, ട്രഷറർ വി.കെ. രാധാകൃഷ്ണൻ, സൈമൺ മേച്ചേരി, രാജേഷ് പനയട, കെ. റിയാസ് തുടങ്ങിയവർ സംബന്ധിച്ചു.
വൈവിധ്യമാർന്ന നിരവധി ബ്രാൻഡുകളുടെ ഗൾഫ് പർദ്ദകൾ, നിസ്‌കാരക്കുപ്പായം, ഉംറ-ഹജ്ജ് വസ്ത്രങ്ങൾ, ഹിജാബ്, നൈറ്റി തുടങ്ങിയവ ഇവിടെ ലഭ്യമാണ്. പർദ്ദ സ്റ്റിച്ചിംഗ്, സ്റ്റോൺ വർക്കുകൾ, ഹാൻഡ് വർക്കുകൾ എന്നീ സേവനങ്ങളും ലഭ്യമാണ്. ഫോൺ: 8606622870