കണ്ണൂർ ഗവ: ഐ.ടി.ഐ.യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമം
കണ്ണൂർ : ഗവ. ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഹയർ സെക്കണ്ടറിയിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്‌കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം ജൂൺ 30 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 04972835183.