മരുന്ന് വിൽപനക്കിടെ കുടിവെള്ളം ചോദിച്ചെത്തി വയോധികയെ തലയ്ക്കടിച്ച് സ്വർണമാല കവർന്നയാൾ പിടിയിൽ

Share our post

തളിപ്പറമ്പ് : മരുന്ന് വിൽപനക്കിടെ കുടിവെള്ളം ചോദിച്ചെത്തി വയോധികയെ തലയ്ക്കടിച്ച് സ്വർണമാല കവർന്നയാൾ പിടിയിൽ. ചുഴലി വളക്കെയിലെ മുക്കാടത്തി വീട്ടില്‍ എം.അബ്ദുള്‍ ജബ്ബാറിനെയാണ്(51) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴം പകൽ 12.30നാണ് കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍ വീട്ടില്‍ കാര്‍ത്യായനി (73) യെ തലക്കടിച്ചുവീഴ്ത്തി മുന്നരപവന്‍ സ്വർണമാല കവര്‍ന്നത്.

വീടുകളിലെത്ത് മരുന്ന് വില്‍പ്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെള്ളി പുലര്‍ച്ചയോടെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി. ദിനിേശന്‍, എസ്.ഐ പി.സി. സഞ്ജയ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അബ്ദുള്‍ ജബ്ബാറിനെ പിടികൂടിയത്.

സ്വർണമാല തളിപ്പറമ്പിലെ ഒരു സ്വര്‍ണക്കടയില്‍ വിൽപന ചെയ്തതായി  സമ്മതിച്ചു. പ്രതിയെ കാർത്യായനിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തലക്ക് ഗുരുതര പരിക്കേറ്റ കാര്‍ത്യായനി കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!