പഠനസമയങ്ങളില്‍ മറ്റ് പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്- മന്ത്രി ശിവന്‍കുട്ടി

Share our post

തിരുവനന്തപുരം: പഠനസമയത്ത് കുട്ടികളെ മറ്റൊരു പരിപാടിയിലും പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂള്‍ ലൈബ്രറികളിലേക്ക് 10 കോടി രൂപയുടെ പുസ്തകങ്ങള്‍ സര്‍ക്കാര്‍ വിതരണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

തളിര് സ്‌കോളര്‍ഷിപ്പ് 2022-23ന്റെ രജിസ്‌ട്രേഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷനായി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി.രാധാകൃഷ്ണന്‍, കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്.പ്രേംകുമാര്‍, ഡി.ഇ.ഒ. ആര്‍.എസ്.സുരേഷ്ബാബു, പ്രിന്‍സിപ്പല്‍ എ.വിന്‍സെന്റ്, അഡീഷണല്‍ എച്ച്.എം. വി.രാജേഷ് ബാബു, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഇ.ആര്‍.ഫാമില തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!