പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വെള്ളിയാഴ്ച പേരാവൂരിൽ
        പേരാവൂർ : യു.ഡി.എഫ്. പ്രതിഷേധ സംഗമം വെള്ളിയാഴ്ച പേരാവൂരിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനംചെയ്യും.
പേരാവൂരിലെ സി.പി.എം. അക്രമങ്ങൾക്കെതിരേയാണ് പ്രതിഷേധ സംഗമമെന്ന് യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. ഇത്രയധികം അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടും പോലീസ് നിഷ്‌ക്രിയമായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. സണ്ണി ജോസഫ് എം. എൽ. എ യോഗത്തിൽ അധ്യക്ഷത വഹിക്കും.
