ഹയര്‍സെക്കണ്ടറി പരീക്ഷാ പുനര്‍മൂല്യനിര്‍ണയം: ഇന്ന് മുതല്‍ അപേക്ഷിക്കാം

Share our post

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യ നിര്‍ണയത്തിനും ഉത്തരക്കടലാസുകളുടെ പകര്‍പ്പിനും സൂക്ഷ്മപരിശോധനയ്ക്കും ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം.

ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് പുനര്‍മൂല്യ നിര്‍ണയവും സൂക്ഷ്മപരിശോധനയും ഉണ്ടാകില്ല. അവര്‍ക്ക് ഉത്തരക്കടലാസിന്റെ പകര്‍പ്പിന് അപേക്ഷിക്കാം. അപേക്ഷകള്‍ അവരവര്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളിലാണ് നല്‍കേണ്ടത്. അപേക്ഷാ ഫോറത്തിന്റെ മാതൃക സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി വെബ്‌സൈറ്റിലും ലഭിക്കും.

പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് 300 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പര്‍ ഒന്നിന് ഫീസ്. സ്‌കോറും ഗ്രേഡും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ വിതരണം ജൂലായില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇതിനുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും.

വി.എച്ച്.എസ്.ഇ. അപേക്ഷ 27 വരെ

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും www.vhsems.kerala.gov.in വഴി 27-ന് വൈകുന്നേരം നാലിനകം അപേക്ഷിക്കാം. ഒന്നിലധികം വിഷയങ്ങളുണ്ടെങ്കിലും ഒരു അപേക്ഷാഫോറം മതി. ഇന്റര്‍നെറ്റില്‍നിന്ന് ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് അപേക്ഷയ്‌ക്കൊപ്പം നല്‍കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് സൂക്ഷ്മപരിശോധനയും പുനര്‍മൂല്യ നിര്‍ണയവും ഉണ്ടാവില്ല. പുനര്‍മൂല്യ നിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപയുമാണ് ഫീസ്. ഫലം ജൂലായില്‍ പ്രസിദ്ധീകരിക്കും. സേ പരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധപ്പെടുത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!