ഓൺലൈൻ വ്യാപാരം സർക്കാർ നിയന്ത്രിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി
കണ്ണൂർ : ഓൺലൈൻ വ്യാപാരം സർക്കാർ നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, വാടക കുടിയാൻ നിയമം സംരക്ഷിക്കുക, വന്യമൃഗശല്യം തടയുക, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് തൊഴിലും നഷ്ടപരി ഹാരവും നൽകുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു . ദേവസ്യ മേച്ചേരി അധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, എം.കെ.തോമസ് കുട്ടി, അഹമ്മദ് ഷെരീഫ്, എ.ജെ. ഷാജഹാൻ, സി.കെ. രാജൻ, കെ.വി വിജയകുമാർ, കെ. ശ്രീധരൻ, സി.സി, വർഗീസ്, എ. സുധാകരൻ, കെ.എസ്. റിയാസ്, കെ. ശ്രീധരൻ, കെ.പി. പൗലോസ് എന്നിവർ പ്രസംഗിച്ചു .
ഭാരവാഹികൾ : ദേവസ്യ മേച്ചേരി (പ്രസി), പി. ബാഷിത്ത് (ജന.സെക്ര) , എം.പി. തിലകൻ ട്രഷ ). സി.സി.വർഗീസ് , കെ.വി. വിജയകുമാർ , സി.കെ. രാജൻ , രാജൻ തീയറേത്ത് , പി.വി.അബ്ദുല്ല (വൈ.പ്രസി) എ.സുധാകരൻ , കെ. മുനിറുദ്ദീൻ, എം.ആർ. നൗഷാദ്, സി.കെ. സതീശൻ, കെ.എം. ഹരിദാസ് (സെക്ര).