Connect with us

Breaking News

പൊലീസിന്റെ മൈക്ക് ലൈസൻ‍സിന് ഇനി ഇരട്ടിത്തുക

Published

on

Share our post

തിരുവനന്തപുരം : പൊലീസിന്റെ മൈക്ക് ലൈസൻ‍സിന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി വർധിപ്പിച്ചു. സഞ്ചരിക്കുന്ന വാഹനത്തിൽ, കേരളം മുഴുവൻ മൈക്ക് അനൗൺസ്മെന്റ് നടത്തണമെങ്കിൽ രാഷ്ട്രീയ പാർട്ടികളും കൂടുതൽ തുക നൽകണം. നിലവിലെ 5,515 രൂപ 11,030 രൂപയാക്കി (അഞ്ചു ദിവസത്തേക്ക്). പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള ഫീസ് 555 ൽ നിന്ന് 610 രൂപയാ‍ക്കി. നികുതി‍യേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ സേവന–ഫീസ് നിരക്കുകൾ 10% കൂട്ടി പുതുക്കി . സേവന–ഫീസ് പുതുക്കി നിശ്ചയിക്കണമെന്ന ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശ‍യ്ക്കാണ് സർക്കാർ അംഗീകാരം നൽകിയത്.

സ്വകാര്യ–വിനോദ പരിപാടികൾ, സിനിമ ഷൂട്ടിങ് എന്നിവയ്ക്കും കൂടുതൽ തുകയൊടുക്കണം. ഇവയ്ക്കായി സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ സേവനം ആവശ്യമെങ്കിൽ (ഓരോ 4 മണിക്കൂറിനും) പകൽ 3,795 രൂപയും രാത്രി 4,750 രൂപയും നൽകണം. 

പൊലീസ് സ്റ്റേഷനിൽ ഷൂട്ടിങ് നടത്തണമെങ്കിൽ 11,025 രൂപയ്ക്ക് പകരം ഇനി പ്രതിദിനം 33,100 രൂപ നൽകണം. ജില്ലയ്‍ക്കകത്ത് സഞ്ചരിക്കുന്ന വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതിനുള്ള തുക 555 ൽ നിന്നു 1,110 രൂപയാക്കി. പൊലീസ് നായയുടെ സേവനത്തിനായി പ്രതിദിനം 6,950 രൂപയും, വയർലെസ് സെറ്റ് ഉപയോഗത്തിനായി 2,315 രൂപയും നൽകണം. 

ഫിംഗർ പ്രിന്റ് ബ്യൂറോ, ഫൊറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലെ ഫീസുകൾ, അപകടവുമായി ബന്ധപ്പെട്ട രേഖകൾ, ഇതര സംസ്ഥാനത്തേക്കുള്ള വാഹന കൈമാറ്റ സർട്ടിഫിക്കറ്റ്, എംപ്ലോയീ വെരിഫിക്കേഷൻ ഫീസ് എന്നിവയും കൂട്ടി. ബാങ്കുകൾ തപാൽ വകുപ്പ് എന്നിവർക്ക് പൊലീസ് എസ്കോർട്ട് നൽകുന്നതിനുള്ള തുക, നിലവിലെ നിരക്കിൽ നിന്ന് 1.85 % വർധിപ്പിച്ചു. 


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!