Breaking News
ഇരിട്ടിയിൽ അധ്യാപികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവസൈനികൻ അറസ്റ്റിൽ
ഇരിട്ടി:സ്ത്രീയുടെ കഴുത്തിൽ നിന്ന്സ്വർണമാല പൊട്ടിച്ചസംഭവത്തിൽ സൈനീകനെ ഇരിട്ടി പോലീ അറസ്റ്റ് ചെയ്തു.വള്ളിത്തോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റും റിട്ട.കായികാധ്യാപികയുമായ ഫിലോമിനയുടെ മാല പൊട്ടിച്ചെടുത്ത കേസിലാണ് ഉളിക്കൽ കേയാപറമ്പിലെ പരുന്ത് മലയിൽസെബാസ്റ്റ്യൻ ഷാജിനെ(27)ഇരിട്ടി സി.ഐ കെ.ജെ. ബിനോയിയും സംഘവും അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചക്ക്ഫിലോമിന ടീച്ചറിന്റെ വീടിന് സമീപംറോഡിൽ കാർ നിറുത്തി ഷാജി ഒരു മേൽവിലാസം അന്വേഷിക്കുകയും ടീച്ചർ വളരെ അടുത്ത് നിന്ന് സംസാരിക്കുകയും ചെയ്തു. ഇതിനിടയിൽ കഴുത്തിൽ കിടക്കുന്ന സ്വർണമാല കൈകൊണ്ട്പിടിച്ച് പറിച്ചു. ആരോഗ്യവതിയായ ടീച്ചറുമായുള്ള പിടിവലിക്കിടയിൽ അഞ്ച് പവന്റെ മാല പൂർണമായും ടീച്ചറുടെ കൈവശമായി.ഒരു പവനുള്ള സ്വർണകുരിശ് പ്രതിയുടെ കൈവശവുമായി.
ടീച്ചർ ബഹളം വെച്ചപ്പോഴേക്കും പ്രതി വള്ളിത്തോട് ഭാഗത്തേക്ക് കാർ ഓടിച്ച് പോയി. സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിയുകയും പയ്യാവൂർ, ശ്രീകണ്ഠാപുരം പോലീസിന് ഇത്തരത്തിൽ ഒരു കാർ ആ ഭാഗത്തേക്ക് വരുന്നതായി വിവരം നൽകുകയും ചെയ്തു. കാർ തടഞ്ഞ ശ്രീകണ്ഠാപുരം പോലീസ് പ്രതിയെ ഇരിട്ടി പോലീസിന് കൈമാറി.
കാർഗിലിൽ ജോലിചെയ്ത് വരുന്ന പ്രതി 40 ദിവസത്തെലീവിലെത്തി മാടത്തിലെലോഡ്ജിൽ ഒരു യുവതിക്കൊപ്പം താമസിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പയ്യാവൂരിൽ കഴിഞ്ഞ പത്തിന് വയോധികയുടെ വീട്ടിൽ കയറി ഇത്തരത്തിൽ മാല പൊട്ടിയ കേസിലെ പ്രതിയും താനാണെന്ന്പ്രതി പോലീസിനോട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇരിട്ടി പയഞ്ചേരിമുക്ക്സ്വദേശിയുടെ കാർ വാടകക്കെടുത്താണ് പ്രതി കറങ്ങി നടന്നിരുന്നത്. പത്ത് ദിവസത്തേക്കെന്ന് പറഞ്ഞ് എടുത്ത കാറിന്റെ വാടക നൽകിയില്ലന്ന് മാത്രമല്ല ആഴ്ചകൾ കഴിഞ്ഞിട്ടും കാർ തിരിച്ച് നൽകിയിരുന്നുമില്ല.സിഐക്ക് പുറമെ എസ്‌ഐ സുനിൽകുമാർ, ബിനീഷ് ,ഷിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു