വ്യായാമം ചെയ്യുന്നതിനിടെ കെ.എസ്.ഇ.ബി എഞ്ചിനീയർ കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ: വ്യായാമം ചെയ്യുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഫിറ്റ്നസ് സെന്ററിൽ കുഴഞ്ഞുവീണ് മരിച്ചു. വേളൂക്കര പഞ്ചായത്ത് 16-ാം വാർഡ് കൊറ്റനല്ലൂർ മണ്ണാർമൂല ചെരുപറമ്പിൽ അപ്പുവിന്റെ മകൻ സജീവ് (41) ആണ് മരിച്ചത്. വെള്ളാങ്കല്ലൂരിലെ ജിംനേഷ്യത്തിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ സജീവ് കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയിൽ തല നിലത്തടിച്ചു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.