സി.ഡി.എസ് പൊതുസഭയും ഉന്നത വിജയികളെ ആദരിക്കലും

പേരാവൂർ: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പൊതുസഭയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ഷാനി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ റീന മനോഹരൻ, എം. ഷൈലജ, കെ.വി. ശരത്ത്, പഞ്ചായത്തംഗങ്ങളായ പൂക്കോത്ത് റജീന സിറാജ്, നൂറുദ്ദീൻ മുള്ളേരിക്കൽ, ബേബി സോജ, ജോസ് ആന്റണി, പഞ്ചായത്ത് അസി. സെക്രട്ടറി എം.സി.ജോഷ്വ എന്നിവർ സംസാരിച്ചു.