Breaking News
പഴയ ലാപ്ടോപ്പിന്റെ വേഗം വര്ധിപ്പിക്കാന് ഒറ്റമൂലി; കംപ്യൂട്ടര് ഉപയോഗിക്കുന്നവര്ക്ക് ചില ടിപ്സ്

ഏതാനും കാര്യങ്ങള് ശ്രദ്ധിച്ചാല് പഴയ കംപ്യൂട്ടറുകള് പ്രത്യേകിച്ചും ലാപ്ടോപ്പുകള് കൂടുതല് കാലം മികവോടെ ഉപയോഗിക്കാന് സാധിച്ചേക്കും. പല ലാപ്ടോപ്പുകളും വര്ഷങ്ങളോളം പ്രശ്നമില്ലാതെ പ്രവര്ത്തിക്കാനായി നിര്മിച്ചവ തന്നെയാണ്. ഇതിനാല് അവ ഉപയോഗിക്കുന്നവര് തങ്ങളുടെ ഭാഗത്തുനിന്ന് അല്പം ഉത്സാഹം കാണിക്കുന്നത് പ്രകൃതിക്കും ഗുണകരമായിരിക്കും. ഒരൊറ്റക്കാര്യം ചെയ്താല് തന്നെ നിങ്ങളുടെ പഴയ ലാപ്ടോപ്പിനും ഡെസ്ക്ടോപ്പിനും കൂടുതല് മികവാര്ജിക്കാന് സാധിച്ചേക്കും. ആ ഒറ്റമൂലി അടക്കം പഴയ കംപ്യൂട്ടറുകള് ഉപയോഗക്കുന്നവര് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് അറിയാം.
∙ സുരക്ഷയ്ക്ക് ഒന്നാം സ്ഥാനം
എത്രയൊക്കെ ശ്രമിച്ചാലും പഴയ ലാപ്ടോപ് അല്ലെങ്കില് ഡെസ്ക്ടോപ് പെട്ടെന്ന് ഒരു ദിവസം പ്രവര്ത്തനം അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇതിനാല് തന്നെ അതിലുള്ള നിങ്ങളുടെ പ്രാധാന്യമേറിയ ഡേറ്റ ഒരു എക്സ്റ്റേണല് ഹാര്ഡ് ഡിസ്കിലേക്കോ, മറ്റു കംപ്യൂട്ടറുകള് ഉണ്ടെങ്കില് അവയിലേക്കോ മാറ്റുക എന്നതിനായിരിക്കണം പ്രധാന പരിഗണന.
∙ പഴയ ലാപ്ടോപ്പിനും ഡെസ്ക്ടോപ്പിനും വേഗം വര്ധിപ്പിക്കാന് ഒറ്റമൂലി
പഴയതോ പുതിയതോ ആയ നിങ്ങളുടെ ലാപ്ടോപ്പില് സ്പിന്നിങ് ഹാര്ഡ് ഡിസ്ക് ആണോ, എസ്.എസ്.ഡി ആണോ എന്ന് പരിശോധിക്കുക. സ്പിന്നിങ് ഹാര്ഡ് ഡിസ്ക് ആണെങ്കില് അതുമാറ്റി എസ്.എസ്.ഡി വയ്ക്കുന്നതുതന്നെ കംപ്യൂട്ടറുകളുടെ പ്രവര്ത്തന വേഗം മാന്ത്രികമായി വര്ധിപ്പിച്ചേക്കും. ഇത് പഴയ കംപ്യൂട്ടറുകളുടെ കാര്യത്തില് കൂടുതല് പ്രകടമായിരിക്കും. പഴയ ലാപ്ടോപ്പുകള് ഒരു പ്രശ്നവും ഇല്ലാതെ ഉപയോഗിക്കുന്ന പലരും ഈ മാറ്റം വരുത്തിയവര് ആയിരിക്കും.
അധികം പണം മുടക്കാന് താത്പര്യമില്ലെങ്കില് കുറഞ്ഞ സ്റ്റോറേജ് ശേഷിയുള്ള ഒരു എസ്.എസ്.ഡി ഇന്സ്റ്റാള് ചെയ്ത്, നിലവിലുള്ള സ്പിന്നിങ് ഹാര്ഡ് ഡിസ്കിന് കെയ്സ് വാങ്ങിയിട്ട് എക്സ്റ്റേണല് ഹാര്ഡ് ഡിസ്കായി ഉപയോഗിക്കുക. ഓപ്പറേറ്റിങ് സിസ്റ്റം എസ്.എസ്.ഡിയിലേക്ക് മാറ്റിയാല് പഴയ കംപ്യൂട്ടറുകള് പുതിയ പ്രതാപത്തോടെ പ്രവര്ത്തിക്കുന്നതാണ് പൊതുവെ കാണാനാകുന്നത്. എസ്.എസ്.ഡി.കള് ക്രാഷ് ആകാനുളള സാധ്യതയും ഉണ്ട്. പക്ഷേ, പലതും ഒൻപത് വര്ഷം വരെയൊക്കെ പ്രവര്ത്തിപ്പിക്കാന് സാധിച്ചേക്കുമെന്നാണ് പറയുന്നത്. പുതിയ എം.2 പോലെയുള്ള എസ്.എസ്.ഡി വേരിയന്റുകള് പഴയ ലാപ്ടോപ്പുകള് സ്വീകരിച്ചേക്കില്ല. ഏത് എസ്.എസ്.ഡി.യാണ് വേണ്ടത് എന്ന കാര്യം സ്വയം തീരുമാനിക്കാനാകുന്നില്ലെങ്കില് ടെക്നീഷ്യന്റെ ഉപദേശം തേടുക.
∙ റാം അപ്ഗ്രേഡ് ചെയ്യുക
താരതമ്യേന പുതിയ ലാപ്ടോപ്പാണെങ്കില് റാം അപ്ഗ്രേഡ് ചെയ്യുന്നതും ഗുണകരമായിരിക്കും.
∙ ലാപ്ടോപ്പ് കീബോഡില് പൂച്ചകളും മറ്റും കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക
ലാപ്ടോപ്പ് കീബോര്ഡുകളില് പൂച്ചകള് കയറിക്കിടന്ന് ഉറങ്ങുന്നതിന്റെ ചിത്രങ്ങള് ഇന്സ്റ്റഗ്രാമിലും മറ്റും പോസ്റ്റു ചെയ്യുന്നവരുടെ എണ്ണം വര്ധിക്കുകയാണ്. പൂച്ചകള് കയറിക്കിടക്കുക വഴി മാക്ബുക്കുകളുടെ പോലും കീബോര്ഡുകള് നശിച്ചുപോകുമെന്ന് സിനെറ്റ് പറയുന്നു. മൃഗങ്ങള്ക്കും കൊച്ചുകുട്ടികള്ക്കും ലാപ്ടോപ് കളിക്കാന് നല്കുന്നില്ല എന്ന കാര്യവും ഉറപ്പുവരുത്തുക.
∙ ഇവയും ശ്രദ്ധിക്കുക
ലാപ്ടോപ്പിന് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കരുത്. ഇക്കാര്യത്തില് അതീവ ശ്രദ്ധ പുലര്ത്തുക. പലതും തെറിച്ച് കീബോഡിനും മറ്റും ഉള്ളിലേക്ക് പ്രവേശിക്കാം. ലാപ്ടോപ്പുകള്ക്ക് അടുത്തിരുന്ന പുകവലിക്കരുത്. ലാപ്ടോപ് ഉപയോഗിക്കുന്നതിനു മുൻപ് കൈകള് കഴുകുന്നത് അവയുടെ ആയുസ് വര്ധിപ്പിച്ചേക്കും.
∙ സ്ലീപ് മോഡ് ഉപയോഗിക്കുന്നുണ്ടെങ്കില് ആ സമയത്ത് കവര് ഇടരുത്
സ്ലീപ് മോഡില് ലാപ്ടോപ്പ് വച്ചിട്ട് പോകുന്ന സ്വഭാവമുള്ള ആളാണെങ്കില് ആ സമയത്ത് പൊടി കയറാതിരിക്കാനുള്ള കവര് ലാപ്ടോപ്പിനു മേല് ഇടരുത്. വായു സഞ്ചാരം ഇല്ലാതായാല് അവയ്ക്ക് പ്രശ്നങ്ങള് ഉണ്ടാകാം. വിന്ഡോസ് 10/11 ലാപ്ടോപ്പുകളുടെ കാര്യത്തില് ഇക്കാര്യത്തില് കൂടുതല് ശ്രദ്ധവേണമെന്ന് പറയുന്നു. ഇഷ്ടാനുസരണം അപ്ഡേറ്റുകളും മറ്റും അയച്ചുകൊണ്ടിരിക്കുക മൈക്രോസോഫ്റ്റിന്റെ പുതിയ വിനോദമാണെന്നും ഇതിനാല് കംപ്യൂട്ടറുകള് ചൂടാകാമെന്നും പറയപ്പെടുന്നു.
∙ എപ്പോഴും ചാര്ജറില് കുത്തിയിടാതിരിക്കുക
ബാറ്ററി ബാക്-അപ് ഉണ്ടെങ്കില് എപ്പോഴും ചാര്ജറില് കുത്തിയിട്ട് വര്ക്ക് ചെയ്യിക്കാതിരിക്കുന്നത് ലാപ്ടോപ്പിന്റെ ആരോഗ്യത്തിന് നല്ലത്.
∙ ഡിസ്പ്ലേ പോയെങ്കില് ചെറിയൊരു എക്സ്റ്റേണല് മോണിട്ടര് പരിഗണിക്കാം
ലാപ്ടോപ്പിന്റെ ഡിസ്പ്ലേ പോയെങ്കില് അതു മാറ്റിവയ്ക്കുകയോ, അല്ലെങ്കില് ഒരു എക്സ്റ്റേണല് മോണിട്ടര് വാങ്ങിവയ്ക്കുകയോ ചെയ്യാം. ചില വില കുറഞ്ഞ ലാപ്ടോപ്പുകള് എക്സ്റ്റേണല് മോണിട്ടറുകള് സപ്പോര്ട്ട് ചെയ്തേക്കില്ല. അങ്ങനെയാണെങ്കില് സ്ക്രീന് മാറുകയെ നിവൃത്തിയുള്ളു. ലാപ്ടോപ് നിർമിച്ച കമ്പനിയില് നിന്ന് ഔദ്യോഗികമായി സ്ക്രീന് മാറ്റുന്നതാണ് ഉചിതം. എന്നാല്, ഇതു ചെലവേറിയതാണെങ്കില് എക്സ്റ്റേണല് മോണിട്ടര് പരിഗണിക്കാം.
∙ കീബോര്ഡ് പോയെങ്കില്
കീബോര്ഡ് കേടായെങ്കില് അതു മാറ്റിവയ്ക്കുകയോ, എക്സ്റ്റേണല് കീബോര്ഡ് വാങ്ങുന്നതോ പരിഗണിക്കുക.
∙ ക്ലീന് ചെയ്യുക
ലാപ്ടോപ്പുകള് വൃത്തിയാക്കാന് ചെയ്യാന് ആഴ്ചയില് അഞ്ചു മിനിറ്റെങ്കിലും സ്ഥിരമായി മാറ്റിവയ്ക്കുന്നത് അവയുടെ ആയുസ് വര്ധിപ്പിച്ചേക്കും. അടിഞ്ഞു കൂടുന്ന പൊടിയും മറ്റും നീക്കം ചെയ്യുക എന്നത് ഒരു ശീലമാക്കുക.
∙ അക്സസറികള് ലഭ്യമാണോ എന്ന് തിരക്കുക
ലാപ്ടോപ്പുമായി കണക്ടു ചെയ്യേണ്ട ചില ഉപകരണങ്ങള് പ്രവര്ത്തിപ്പിക്കാന് സാധിക്കുന്നില്ലെങ്കില് അതിനുള്ള അക്സസറി ഉണ്ടോ എന്ന് അന്വേഷിക്കുക. തങ്ങളുടെ ലാപ്ടോപ്പിലേക്ക് ചില ഉപകരണങ്ങള് ഘടിപ്പിക്കാന് സാധിക്കുന്നില്ലെന്ന പരാതി മൂലമാണ് ചിലര് പുതിയ ലാപ്ടോപ്പ് വാങ്ങാന് ശ്രമിക്കുന്നത്. പക്ഷേ, അതിനു വേണ്ട അക്സകസറി ലഭ്യമാണോ എന്ന് പുതിയ ലാപ്ടോപ് വാങ്ങുന്നതിനു മുൻപ് അന്വേഷിക്കുന്നത് നല്ലതായിരിക്കും.
∙ ആവശ്യമില്ലാത്ത ആപ്പുകള് അണ്ഇന്സ്റ്റാള് ചെയ്യുക
ആവശ്യമില്ലാത്ത ആപ്പുകള് അല്ലെങ്കില് പ്രോഗ്രാമുകള് കംപ്യൂട്ടറുകളില് ഉണ്ടെങ്കില് അവ നിഷ്കരുണം നീക്കംചെയ്യുക. ഒരിക്കലും ഉപയോഗിക്കാത്ത ആപ്പുകള് ഉണ്ടെങ്കില് അവ ഒന്നൊന്നായി അണ്ഇന്സ്റ്റാള് ചെയ്യുന്നത് ഗുണകരമായ ഒരു നീക്കമായിരിക്കും.
∙ റിഫ്രഷ് ഉപയോഗിക്കുക
എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടെങ്കില് വിന്ഡോസിലെ റിഫ്രഷ് ഓപ്ഷന് ഉപയോഗിച്ച് റീ ഇന്സ്റ്റാള് ചെയ്യുന്നത് ഉചിതമായ മറ്റൊരു നീക്കമായിരിക്കും. (വിന്ഡോസിന്റെ ഒറിജിനല് പതിപ്പാണ് ഉപയോഗിക്കുന്നതെങ്കില് മാത്രം ഇതു ചെയ്യുക.) വിന്ഡോസിന്റെ സെറ്റിങ്സില് റിഫ്രഷ് എന്ന് സേര്ച്ച് ചെയ്താല് ഈ സെറ്റിങ് കാണാം. എല്ലാ ആപ്പുകളെയും നീക്കം ചെയ്ത് പുതിയതുപോലെ ആക്കും.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല് അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല് (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്ബുദബാധിതനായി ചികിത്സയില് കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല് പാര്ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന് ജില്ലാ സെക്രട്ടറിയിരുന്ന വി.എന്. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള് റസല് രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്ച്ചില് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല് സിപിഎം അമരത്തേക്കെത്തിയത്. ചേര്ത്തല എസ്എന് കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില് ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല് പാര്ട്ടി അംഗമായി. 12 വര്ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില് എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്