ഇരിട്ടിയിൽ പുഷ്പ-ഫല- സസ്യ പ്രദർശനം തുടങ്ങി

Share our post

ഇരിട്ടി : പുഷ്പ ഫല സസ്യ പ്രദർശനത്തിന് ഇരിട്ടിയിൽ തുടക്കമായി. പയഞ്ചേരി തവക്കൽ കോംപ്ലക്സിന് സമീപം ആരംഭിച്ച പ്രദർശനം ജൂലായ് മൂന്ന് വരെ നീണ്ടുനിൽക്കും.

ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത ഉദ്ഘാടനംചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, വിവിധ കക്ഷിനേതാക്കളായ തോമസ് വർഗീസ്, സക്കീർ ഹുസൈൻ, സത്യൻ കൊമ്മേരി, ബാബുരാജ് പായം, ഇബ്രാഹിം മുണ്ടേരി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പൊയിലൻ എന്നിവർ പങ്കെടുത്തു. 60-ഓളം സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്കുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് ഒൻപത് വരെയാണ് പ്രദർശനം. വിവിധതരം കാർഷികവിളകളുടെ വൻ ശേഖരവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!