Breaking News
പേരാവൂർ താലൂക്കാസ്പത്രി ഭൂമിക്ക് അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി നല്കിയ ഹർജി കോടതി തള്ളി

പേരാവൂർ: സർക്കാർ ആസ്പത്രി ഭൂമിയിൽ അവകാശം സ്ഥാപിച്ചുകിട്ടാൻ സ്വകാര്യ വ്യക്തി നല്കിയ ഹർജി കോടതി തള്ളി.പേരാവൂർ താലൂക്കാസ്പത്രി,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,കൃഷി ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഉടമസ്ഥാവകാശമുന്നയിച്ച് കാഞ്ഞിരപ്പുഴ സ്വദേശി ചെക്ക്യാട്ട്മമ്മദ് 2019-ൽ നല്കിയ ഹർജിയാണ് കൂത്തുപറമ്പ് മുൻസിഫ് കോടതി തള്ളിയത്.
തനിക്ക് അവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്തിയെന്ന് കാണിച്ച് കണ്ണൂർ ജില്ലാ കലക്ടർ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി,പേരാവൂർ താലൂക്കാസ്പത്രി സൂപ്രണ്ട്,കൃഷി ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ചെക്ക്യാട്ട് മമ്മദ് മുൻസിഫ് കോടതിയെ സമീപിച്ചത്.മൂന്ന് വർഷത്തോളം കേസുമായി മുന്നോട്ട് പോയ ഹർജിക്കാരൻ കോടതിയിൽ കെട്ടിവെക്കേണ്ട തുക അടക്കാത്ത സാഹചര്യത്തിലാണ് ഹർജി കോടതി തള്ളിയത്.
ആസ്പത്രി ഭൂമിയുടെ മേൽ വിവിധ കേസുകളുള്ളതിനാൽ ആസ്പത്രി വികസന പ്രവർത്തനങ്ങൾ പലതും നിലച്ചിരുന്നു.ചെക്ക്യാട്ട് മമ്മദ് നല്കിയ ഹർജി കോടതി തള്ളിയെങ്കിലും മിനിക്കൽ ഖാദർ,ലത രവീന്ദ്രൻ,എ.സദാനന്ദൻ എന്നിവർ നല്കിയ കേസുകൾ നിലവിൽ വിവിധ കോടതികളുണ്ട്.ഇവ തീർപ്പാക്കാൻ അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്നും മുടങ്ങിക്കിടക്കുന്ന ആസ്പത്രി ബഹുനിലകെട്ടിടത്തിന്റെ നിർമാണം പുന:രാരംഭിക്കണമെന്നും ആസ്പത്രി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Breaking News
മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Breaking News
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.
Breaking News
എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ് ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്