Connect with us

Breaking News

ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം ഉദ്ഘാടനം 19ന്‌ അണ്ടല്ലൂരിൽ

Published

on

Share our post

തലശേരി : സംസ്ഥാന ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം 19ന്‌  വൈകിട്ട്‌ നാലിന്‌ തലശേരി അണ്ടലൂർ സാഹിത്യപോഷിണി വായനശാലയിൽ ഡോ. വി. ശിവദാസൻ എം.പി നിർവഹിക്കും. ആദിവാസി മേഖലയിൽ ഒരു ലൈബ്രറിക്ക് തുടക്കംകുറിക്കാൻ  സംഘാടകസമിതി സമാഹരിച്ച 1000 പുസ്തകം ധർമടം പഞ്ചായത്ത് പ്രസിഡന്റ്‌  എൻ.കെ. രവി  എം.പിക്ക് കൈമാറും. പി.എൻ. പണിക്കർ ചരമ ദിനമായ ജൂൺ 19 മുതൽ ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴുവരെയാണ്‌ വായന പക്ഷാചരണം. 
പി.എൻ. പണിക്കർ അനുസ്മരണം,  വായനക്കൂട്ടങ്ങളുടെ രൂപീകരണവും ഉദ്ഘാടനവും, ഉന്നതവിജയം നേടിയ  വിദ്യാർഥികൾക്ക്‌ അനുമോദനം, ജി. ശങ്കരപ്പിള്ള, ഇടപ്പളളി രാഘവൻ പിളള, പി. കേശവദേവ്, പൊൻകുന്നം വർക്കി, എൻ.പി. മുഹമ്മദ്, കെ. ദാമോദരൻ, വി. സാംബശിവൻ, വൈക്കം മുഹമ്മദ് ബഷീർ, ഐ.വി. ദാസ് അനുസ്മരണങ്ങൾ, പുതിയ പുസ്തകങ്ങളുടെ പ്രദർശനം, ദെസ്തയോവ്‌സ്കിയുടെ 100– ജന്മവാർഷികം, ചണ്ഡാലഭിക്ഷുകി 100– വാർഷികം, വായനക്കുറിപ്പ് തയ്യാറാക്കൽ, ബാലവേദി കൂട്ടുകാർക്കായുള്ള ഷോർട്ട് ഫിലിം നിർമാണം,  സ്കൂളുകൾ കേന്ദ്രീകരിച്ച്‌ എഴുത്തുപെട്ടി തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!