അറയങ്ങാടിൽ പുസ്തകം സ്വയം സഞ്ചരിക്കുന്ന പദ്ധതി

Share our post

പേരാവൂർ:അറയങ്ങാട് ഇ.എം.എസ് വായനശാല ആൻഡ് ഗ്രന്ഥാലയം വായനാദിനം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പുസ്തകങ്ങൾ വായനശാലയിൽ നിന്നും വായനക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ‘സ്വയം സഞ്ചരിക്കുന്ന’ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വായനക്കാർക്ക് നൽകുന്ന പുസ്തകം വേഗത്തിൽ വായിച്ചു തീർത്ത് വായിച്ചവരുടെ പേര് പുസ്തകത്തിൽ എഴുതി ചേർത്ത് അടുത്ത വായനക്കാരന് കൈമാറും. സെപ്തംബർ നാലിന് സ്വീകരണ ചടങ്ങിലൂടെ ഇങ്ങനെ നൽകിയ പുസ്തകങ്ങളെ വരവേൽക്കും.

ഞായറാഴ്ച മൂന്ന് മണിക്ക് തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ. നാരായണൻ പുസ്തകസഞ്ചാരം ഫ്‌ളാഗ് ഓഫ് ചെയ്യും. ഈ വർഷത്തെ മികച്ച വായനക്കാർക്കുള്ള പുരസ്‌കാരം നേടിയ എം.പി. ശ്യാമളയെ ആദരിക്കും. പത്രസമ്മേളനത്തിൽ വായനശാല പ്രസിഡന്റ് കെ. ശ്രീജിത്ത്, സെക്രട്ടറി കെ.കെ. ജോസഫ്, ടി. ജയരാജൻ, കെ.എം. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!