പേരാവൂരിൽ സി.പി.എമ്മുകാരെ മർദിച്ച കേസിൽ ആറ് കോൺഗ്രസുകാർക്കെതിരെ കേസ്

പേരാവൂർ: ചൊവ്വാഴ്ച ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ സി.പി.എമ്മുകാരെ മർദിച്ച കേസിൽ ആറ് കോൺഗ്രസുകാർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു.
കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് ജോൺസൺ ജോസഫ്, ഫൈനാസ് കായക്കൂൽ, സി.പി. ജലാൽ, പി.പി. അലി, പി.സി. ഷഹീദ്, എസ്.കെ. ഇസ്മായിൽ എന്നിവർക്കെതിരെയാണ് പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ എം.എൻ. ബിജോയ് കേസ് രജിസ്ട്രർ ചെയ്തത്. സംഘർഷത്തിനിടെ സി.പി.എം പ്രവർത്തകരായ പി.വി. ജയരാജൻ, വി.പി. ഇസ്മായിൽ, ഷഹീദ് പൂക്കോത്ത് എന്നിവർക്കായിരുന്നു മർദ്ദനമേറ്റത്.