Connect with us

Breaking News

ടിക് ടോക്കിനെ നേരിടാന്‍ റീല്‍സില്‍ വലിയ മാറ്റങ്ങള്‍ക്ക് പദ്ധതിയിട്ട് ഫെയ്‌സ്ബുക്ക്

Published

on

Share our post

ഹ്രസ്വമായ വീഡിയോ ഉള്ളടക്കങ്ങളിലൂടെ തരംഗമായി മാറിയ ടിക് ടോക്കിനെ നേരിടുന്നതിനാണ് 2020 ല്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. യുഎസില്‍ 2021 സെപ്റ്റംബറില്‍ ഫെയ്‌സ്ബുക്ക് ആപ്പിലും റീല്‍സ് അവതരിപ്പിച്ചു. ആഗോള തലത്തില്‍ ഈ രംഗത്ത് ഇപ്പോഴും മുന്നിട്ട് നില്‍ക്കുന്നത് ടിക് ടോക്ക് ആണ്. ടിക് ടോക്കിന് നിരോധനമുള്ളതിനാല്‍ ഇന്ത്യയില്‍ മാത്രമാണ് റീല്‍സിന് ആധിപത്യമുള്ളത്. 

ഇപ്പോഴിതാ ടിക് ടോക്കിനെ നേരിടാന്‍ റീല്‍സില്‍ വലിയ ചില മാറ്റങ്ങള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മെറ്റ എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഫീച്ചറുകളും അല്‍ഗൊരിതത്തിലുള്ള മാറ്റങ്ങളും ഇതിന്റെ ഭാഗമായുണ്ടാവും. ഉപഭോക്താക്കള്‍ക്കിണങ്ങുന്ന വീഡിയോകളെ ഫലപ്രദമായി അവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ് ഈ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യം.

ദി വെര്‍ജ് പ്രസിദ്ധീകരിച്ച ഫേസ്ബുക്കിന്റെ ഒരു കുറിപ്പ് അനുസരിച്ച് ടിക് ടോക്കിലെ ‘ഫോര്‍ യു’ ഫീഡിന് സമാനമായി ഉപഭോക്താക്കളുടെ വ്യക്തിഗത താല്‍പര്യം അനുസരിച്ചുള്ള വീഡിയോകള്‍ മാത്രം കാണിക്കുന്ന ഒരു ‘ഡിസ്‌കവറി എഞ്ചിന്‍’ റീല്‍സില്‍ അവതരിപ്പിക്കും. ഇതോടൊപ്പം സമാന സ്വഭാവമുള്ള വീഡിയോകള്‍ മാത്രം കാണുന്നതിന് പകരം വ്യത്യസ്ത സ്വഭാവമുള്ള ഉള്ളടക്കങ്ങള്‍ റീല്‍സ് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശിക്കും.

ട്രെന്‍ഡിങ് കണ്ടന്റ്, ഒറിജനില്‍ ക്രിയേറ്റേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളായും വീഡിയോകള്‍ ക്രമീകരിക്കും. ഇതിനായി ‘മോഡേണ്‍ റെക്കമന്റേഷന്‍ സിസ്റ്റംസ്’ സംരംഭത്തിനായി വലിയ നിക്ഷേപമാണ് കമ്പനി നടത്തിവരുന്നത്. ഫെയ്‌സ്ബുക്ക് ആപ്പിലേക്ക് മെസഞ്ചറിനെ തിരികെ കൊണ്ടുവരാനും വീഡിയോകള്‍ പങ്കുവെക്കുന്നതിന് സൗകര്യമൊരുക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്

സാധാരണ വൈറലായ ഉള്ളടക്കങ്ങള്‍ക്ക് ഫീഡില്‍ പ്രാധാന്യം നല്‍കുന്ന പ്ലാറ്റ്‌ഫോം ആണ് ഫെയ്‌സ്ബുക്ക്. ഇക്കാരണം കൊണ്ടു തന്നെ ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ ഒരിക്കല്‍ കണ്ട ഉള്ളടക്കം തന്നെ വീണ്ടും വീണ്ടും കാണുന്ന അവസ്ഥ വരാറുണ്ട്. ഒപ്പം കണ്ടവരെ തന്നെ എപ്പോഴും കാണുന്ന സ്ഥിതിയും ഉണ്ടാവുന്നു. പുതിയ ക്രിയേറ്റര്‍മാരെ കണ്ടെത്താനും അറിയാനും സാധിക്കാത്ത സ്ഥിതിയുമുണ്ട്.

ഫെയ്‌സ്ബുക്കിന്റെ നിലവിലെ അല്‍ഗൊരിതം കോവിഡ് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കാന്‍ ഇത് ഇടയാക്കിയിരുന്നു. കോവിഡിനെ കുറിച്ച് എല്ലാവരും അന്വേഷിച്ചപ്പോള്‍ അത് സംബന്ധിച്ച ഉള്ളടക്കങ്ങളാണ് ഫെയ്‌സ്ബുക്ക് നിര്‍ദേശിച്ചത്. ഇക്കൂട്ടത്തില്‍ വാക്‌സിന്‍വിരുദ്ധ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിച്ചു. യുഎസ് കാപിറ്റോള്‍ അക്രമത്തിന് വഴിവെച്ച കാരണങ്ങളിലൊന്നും വൈറല്‍ ഉള്ളടക്കങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഫെയ്‌സ്ബുക്കിന്റെ അല്‍ഗൊരിതമാണ്. വിപണിയില്‍ ഫെയ്‌സ്ബുക്കിന് കനത്ത നഷ്ടം സൃഷ്ടിച്ച എതിരാളിയാണ് ടിക് ടോക്ക്. ഫെയ്‌സ്ബുക്കിന് ലഭിക്കേണ്ടിയിരുന്ന പുതുതലമുറ യുവാക്കളെ ഒന്നടങ്കം ആകര്‍ഷിക്കാനും പിടിച്ച് നിര്‍ത്താനും ടിക് ടോക്കിന് സാധിച്ചു. 


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!