Connect with us

Breaking News

അറിയാതെ പോലും ഹെൽമറ്റില്ലാതെ ഇനി പുറത്തിറങ്ങരുത്; ശിക്ഷ പിഴയല്ല, അതുക്കും മേലെ

Published

on

Share our post

തിരുവനന്തപുരം: ഹെൽമെറ്റില്ലാത്ത യാത്രയുൾപ്പെടെയുള്ള ചെറിയ നിയമലംഘനങ്ങൾക്കുപോലും ഡ്രൈവിംഗ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടിയെടുക്കാൻ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ മാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. വാഹനാപകടങ്ങൾ കൂടിയ സാഹചര്യത്തിലാണ് നടപടി.

ഇരുചക്രവാഹനങ്ങളിൽ ഒരേസമയം മൂന്നുപേർ സഞ്ചരിക്കുക, ഹെൽമെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തിൽ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്നൽ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, പരിശോധിക്കാനൊരുങ്ങുമ്പോൾ വാഹനം നിർത്താതെ പോവുക, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് തുടങ്ങിയവയ്‌ക്ക് ആദ്യം പിഴ ഈടാക്കുകയും തെറ്റ് ആവർത്തിച്ചാൽ ലൈസൻസ് മരവിപ്പിക്കുകയും ചെയ്യും.

ഇതിന്റെ ഭാഗമായി പരിശോധനകളും നടപടികളും ശക്തമാക്കും. ഇപ്പോൾ ഈ നിയമലംഘനങ്ങൾക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ പിഴയടയ്ക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവം ചിലർക്കുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!