Breaking News
കോവിഡനന്തരം എത്ര ദിവസങ്ങൾക്കുള്ളിൽ രക്തദാനം ചെയ്യാം?
കൊച്ചി: കോവിഡ് കാലത്ത് തീരെ കുറഞ്ഞുപോയ രക്തദാന മേഖലയെ വീണ്ടും ഉണർത്താൻ ആരോഗ്യ രംഗം. സംസ്ഥാനത്തെ മിക്ക ഐ.എം.എ.കളിലെയും ബ്ലഡ് ബാങ്കുകളിൽ സ്ഥിതി ഇപ്പോൾ ഭദ്രമാണ്. 2020-ൽ കോവിഡിന്റെ തുടക്കകാലത്ത് സ്വമേധയാ രക്തദാനം ചെയ്യുന്നവരുടെ എണ്ണം 95 ശതമാനത്തിലേറെ കുറഞ്ഞിരുന്നു. അവിടെ നിന്നാണ് കാര്യങ്ങൾ ഇപ്പോൾ പഴയ നിലയിലേക്കു വന്നുകൊണ്ടിരിക്കുന്നത്. രക്തദാന രംഗം പഴയതു പോലെയാക്കാൻ കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐ.എം.എ. അടക്കമുള്ള ആരോഗ്യ മേഖലയിലെ സംഘടനകൾ.
എറണാകുളം ഐ.എം.എ. ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ മാസം ശരാശരി 15 ക്യാമ്പുകൾ നടക്കുന്നുണ്ട്. സംസ്ഥാനത്തെ മറ്റു ബ്ലഡ് ബാങ്കുകളിലും ക്യാമ്പുകൾ ധാരാളം നടക്കുന്നുണ്ട്. 15 ക്യാമ്പുകളിൽനിന്നായി ആയിരത്തോളം രക്തദാതാക്കളെ കണ്ടെത്താനാകുമെന്നാണ് കണക്കെന്ന് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. എബ്രഹാം വർഗീസ് പറയുന്നു. കോവിഡ് പോസിറ്റീവായ ഒരാൾക്ക് രോഗലക്ഷണങ്ങളെല്ലാം മാറി ചുരുങ്ങിയത് 28 ദിവസം കഴിഞ്ഞാലേ രക്തം ദാനം ചെയ്യാൻ കഴിയൂ. കോവിഡ് രോഗലക്ഷണങ്ങളുള്ളതും എന്നാൽ പരിശോധനയിൽ നെഗറ്റീവ് ആയതുമായ ഒരാൾക്ക് രോഗലക്ഷണങ്ങൾ മാറി 14 ദിവസം കഴിഞ്ഞാൽ രക്തദാനം നടത്താം. കോവിഡ് പോസിറ്റീവ് ഫലം ലഭിക്കുകയും എന്നാൽ രോഗലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്യുന്നവരുടെ കാര്യത്തിൽ അവസാന പോസിറ്റീവ് പരിശോധനാ ഫലം കിട്ടി 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാൻ കഴിയൂവെന്നും ഡോക്ടർമാർ പറയുന്നു.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു