Connect with us

Breaking News

മുയൽക്കാഷ്ഠം വളം, മുയല്‍മൂത്രം കീടനാശിനി; ജൈവകൃഷിയില്‍ നൂറുമേനി വിളയിച്ച് യുവകര്‍ഷകന്‍

Published

on

Share our post

കാവാലം : വേറിട്ട രീതിയില്‍ ജൈവകൃഷിചെയ്ത് മികച്ച വിളവുനേടി ശ്രദ്ധേയനായി യുവകര്‍ഷകന്‍. മുയല്‍ക്കാഷ്ഠം ജൈവവളമായും മുയല്‍മൂത്രം കീടനാശിനിയായും പ്രയോഗിച്ചുള്ള കൃഷിരീതിയില്‍ വിളകൊയ്യുന്ന കാവാലം കരിയൂര്‍മംഗലം അറയ്ക്കല്‍ കലേഷ് കമല്‍ ആണ് കൃഷിവകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും പ്രശംസ പിടിച്ചുപറ്റുന്നത്.

25 സെന്റ് സ്ഥലത്ത് വിവിധതരം പച്ചക്കറികളും ഒരേക്കര്‍ നിലത്തില്‍ നെല്ലുമാണ് ജൈവമിശ്രിതമുപയോഗിച്ച് വിളയിക്കുന്നത്. മുയല്‍ക്കാഷ്ഠം കൂടാതെ നീറ്റുകക്ക, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവ പൂഴിമണ്ണില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ജൈവമിശ്രിതം ഗ്രോബാഗില്‍ നിറച്ച് അതിലാണ് പച്ചക്കറിക്കൃഷി. പുഴുക്കളുടെയും മറ്റു കൃമികീടങ്ങളുടെയും ശല്യം ഒഴിവാക്കാന്‍ മുയല്‍മൂത്രത്തില്‍ വേപ്പിന്‍പിണ്ണാക്കു ചേര്‍ത്ത് തയ്യാറാക്കുന്ന ജൈവകീടനാശിനി ഉപയോഗിക്കുന്നു.

നെല്‍ക്കൃഷിക്ക് മുയല്‍ക്കാഷ്ഠം കൂടാതെ വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവയാണ് വളം. മുയല്‍ക്കാഷ്ഠവും മൂത്രവും യഥേഷ്ടം ലഭിക്കാന്‍ വീട്ടില്‍ ബ്രോയിലര്‍ മുയലുകളെ വളര്‍ത്തുന്നു. വളര്‍ച്ചയെത്തുന്ന മുയലുകളെ വില്‍ക്കുന്നതിലൂടെ കലേഷ് കമലിന് മികച്ച വരുമാനവും ലഭിക്കുന്നു. കൂടാതെ, പുരയിടത്തിലെ മൂന്നുസെന്റ് കുളത്തില്‍ മത്സ്യക്കൃഷിയും പരമ്പരാഗതരീതിയില്‍ സംസ്‌കരിച്ചെടുക്കുന്ന കുടംപുളി വില്‍പ്പനയുമുണ്ട്.

കാവാലം കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കൃഷിചെയ്യുന്നത്. മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം മേധാവി ഡോ.എം. സുരേന്ദ്രനടക്കം കൃഷിവകുപ്പിലെ ഒട്ടേറെ ഉദ്യോഗസ്ഥരാണ് വത്യസ്തമായ കൃഷിരീതികള്‍ കാണുന്നതിനും പിന്തുണ നല്‍കുന്നതിനുമായി ഇതിനോടകം കലേഷിന്റെ കൃഷിയിടം സന്ദര്‍ശിച്ചത്.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!