Breaking News
ഉയിര്‍ത്തെഴുന്നേറ്റ് ഇമോടെറ്റ് മാല്‍വെയര്‍; ബ്രൗസറിലെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നു
ആഗോളതലത്തില്‍ ഏറ്റവും പ്രചാരമുള്ള മാല്‍വെയറുകളിലൊന്നാണ് ഇമോടെറ്റ്. ഏറെ നവീനവും സ്വയം പ്രചരിക്കാന്‍ ശേഷിയുള്ളതും മോഡ്യുലാറുമായ ട്രോജന്‍ ആണിത്. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍വെയര്‍ കണ്ടെത്തി. ബാങ്കിങ് രംഗത്തെ സൈബറാക്രമണങ്ങള്‍ക്ക് കുപ്രസിദ്ധമായ ഇമോടെറ്റ് മാല്‍വെയറിന്റെ (Emotet) ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിവുള്ള ഒരു മോഡ്യൂളാണ് ഗവേഷകര്‍ ക്രോം ബ്രൗസറില്‍ കണ്ടെത്തിയത്.
ജൂണ്‍ ആറിന് സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇമോടെറ്റ് മാല്‍വെയര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമായ ഇ4 ബോട്ട്‌നെറ്റ് ആണ് ഈ മോഡ്യൂള്‍ ക്രോം ബ്രൗസറില്‍ വിന്യസിച്ചത്. ഈ രീതിയില്‍ ശേഖരിച്ച ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മോഡ്യൂള്‍ ലോഡറിനെ കൂടാതെ വ്യത്യസ്ത സി2 സെര്‍വറുകളിലേക്ക് അയക്കപ്പെടും.
ആഗോളതലത്തില്‍ ഏറ്റവും പ്രചാരമുള്ള മാല്‍വെയറുകളിലൊന്നാണ് ഇമോടെറ്റ്. ഏറെ നവീനവും സ്വയം പ്രചരിക്കാന്‍ ശേഷിയുള്ളതും മോഡ്യുലാറുമായ ട്രോജന്‍ ആണിത്. പ്രധാനമായും കംപ്യൂട്ടറുകളിലേക്ക് പ്രവേശനം കിട്ടുന്നതിന് വേണ്ടിയുള്ള താക്കാലോയാണ് ഇമോടെറ്റ് ഉപയോഗിക്കുന്നത്. കംപ്യൂട്ടറുകളിലേക്ക് അനധികൃതമായ പ്രവേശം ലഭിച്ചുകഴിഞ്ഞാല്‍ അത് സൈബര്‍ കുറ്റവാളികള്‍ക്ക് വില്‍ക്കുകയും അവര്‍ ആവശ്യാനുസരണം ആ കംപ്യൂട്ടര്‍ ചൂഷണം ചെയ്യുകയും ചെയ്യും.
2014 മുതല്‍ വളരെ സജീവമായിരുന്ന ഇമോടെറ്റ് എന്ന മാല്‍വെയര്‍ സാമ്രാജ്യത്തെ 2021 ജനുവരിയില്‍ യൂറോപോളിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന്‍ ലേഡി ബേര്‍ഡിലൂടെയാണ് തകര്‍ത്തിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി സ്ഥാപിച്ച സെര്‍വറുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഇമോടെറ്റിന്റെ സി2 സെര്‍വര്‍ ശൃംഖലയുടെ നിയന്ത്രണം കൈക്കലാക്കിയാണ് യൂറോപോള്‍ ഇമോടെറ്റിനെ വരുതിയിലാക്കിയത്.
എന്നാല്‍ 2021 ഒക്ടോബര്‍ മുതല്‍ ട്രിക്ക്‌ബോട്ട് മാല്‍ വെയര്‍ ബാധിച്ച കംപ്യൂട്ടറുകളില്‍ ഇമോടെറ്റ് മാല്‍വെയറുകള്‍ വീണ്ടും കണ്ടുതുടങ്ങി. അതിന് ശേഷം ഇമോടെറ്റ് കൂടുതല്‍ സജീവമാണ്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇമോടെറ്റ് ഇമെയില്‍ സ്പാമുകളില്‍ മുന്‍വര്‍ഷത്തേക്കാള്‍ 2823 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് എച്ച്.പി വോള്‍ഫ് സെക്യൂരിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു