Breaking News
‘മാസ്ക് മാറ്റരുത്’; കോവിഡ് കൂടുന്നത് നാലാം തരംഗമായി കാണാനാകില്ല: വിദഗ്ധസമിതി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നത് അടുത്ത തരംഗത്തിന്റെ സൂചനയായി കാണാനാകില്ലെന്ന് സർക്കാർ വിദഗ്ധ സമിതി. വാക്സിനേഷൻ എടുത്തവർ കൂടുതലുള്ള പ്രദേശങ്ങളിൽ തരംഗം പ്രതീക്ഷിക്കുന്നില്ല. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടാത്തതിനാൽ തരംഗമായി കാണാനാകില്ല. കേസുകൾ വലിയ രീതിയിൽ കൂടിയാൽ പ്രശ്നമാകുമെന്നതിനാൽ മാസ്ക് ധരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും വിദഗ്ധസമിതി പറയുന്നു.
സംസ്ഥാനത്ത് ഇന്നലെ 2,471 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് 2,000 കടന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 13ന് മുകളിലാണ്. ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,000 കടന്നു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും 7,000 കടന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് പുതിയ കേസുകളുടെ 70 ശതമാനവും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണം ഇരട്ടിയായി. കേരളത്തിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് പൊതുജനാരോഗ്യ പ്രശ്നമായി വളർന്നിട്ടില്ലെന്ന് സമിതി അംഗവും അസോ. പ്രഫസറുമായ ഡോ. അനീഷ് പറഞ്ഞു. ഇപ്പോൾ ജനങ്ങളെ ബാധിക്കുന്ന വൈറസ് ഒമിക്രോൺ ആണ്. രോഗ തീവ്രത വർധിക്കുന്ന പ്രവണത കാണിക്കുന്നില്ല. ആശുപത്രികൾ നിറയുന്ന സാഹചര്യത്തിലേക്കു നീങ്ങാനുള്ള സാധ്യത നിലവിലില്ല. ‘ജലദോഷപ്പനി കേരളത്തിൽ ചില സീസണുകളിൽ വർധിക്കും. അതിനെക്കുറിച്ച് പഠനം നടത്തിയാലും തരംഗങ്ങൾ കാണാൻ കഴിയും. അരോഗ്യപ്രശ്നം ഇല്ലാത്തതിനാലാണ് അങ്ങനെ പഠിക്കാത്തത്. കോവിഡിന്റെ കാര്യത്തിലും ഇപ്പോൾ അതേ സാഹചര്യമാണ്. ഡെൽറ്റ വൈറസിന്റെ വ്യാപനത്തിനുശേഷം രോഗത്തിന്റെ പ്രഹരശേഷി കുറഞ്ഞു. മഹാമാരിയായതിനാൽ കാഠിന്യമുള്ള വകഭേദം ഇനി വന്നുകൂടെന്നില്ല. പക്ഷേ, നിലവിൽ അതിനു സാധ്യതയില്ല.
കോവിഡ് വൈറസിന് മാറ്റം വരുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മറ്റുള്ളവരെ ബാധിക്കാനുള്ള ശേഷി ഓരോ ദിവസം വർധിക്കുന്നുണ്ട്. ഒമിക്രോണിന്റെ ഉപവിഭാഗമാണ് ഇപ്പോൾ ബാധിക്കുന്നത്. ആദ്യം ഉണ്ടായ ഒമിക്രോണിനേക്കാൾ മൂന്നോ നാലോ ഇരട്ടി വേഗത്തിൽ വ്യാപിക്കുന്ന വൈറസാണ് ഇപ്പോഴുള്ളത്. പക്ഷേ, രോഗ തീവ്രത വർധിക്കുന്ന പ്രവണത കാണുന്നില്ല. രോഗികളുടെ എണ്ണം നിരീക്ഷിക്കണമെന്ന് വിദഗ്ധർ പറയുന്നു. ആളുകളെ അപകടകരമായ രീതിയിൽ രോഗിയാക്കി മാറ്റാൻ വൈറസിനു കഴിയുന്നുണ്ടോ എന്നു നോക്കണം. രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വ്യത്യാസം പരിശോധിക്കണം. എണ്ണത്തിലുള്ള വർധനവിന് ഈ ഘട്ടത്തിൽ വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ പൊതുവേയുള്ള വിലയിരുത്തൽ.
കോവിഡ് വാക്സിന് രോഗവ്യാപനത്തെ തടയാൻ കഴിയില്ല.
വാക്സിൻ എടുത്തവർക്കും അണുബാധയുണ്ടാകും. രോഗതീവ്രത കുറയ്ക്കുക എന്നതാണ് വാക്സിന്റെ ഗുണം. അണുബാധ തടയാൻ മാസ്ക് അല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ‘മറ്റൊരു തരംഗത്തിന്റെ സാധ്യത ഇപ്പോഴില്ല, മാസ്ക് നിർബന്ധമായും ഉപയോഗിക്കാന്‍ ജനങ്ങൾ ശ്രദ്ധിക്കണം’– വിദഗ്ധസമിതി അംഗം ഡോ. കെ.പി.അരവിന്ദന്‍ പറയുന്നു. സംസ്ഥാനത്ത് 60 വയസിനു മുകളിലുള്ള 4.50 ലക്ഷത്തോളം പേർ രണ്ടാം ഡോസ് കോവിഡ് വാക്സിനെടുക്കാനുണ്ട്. 18–44 പ്രായപരിധിയിലുള്ള 21 ലക്ഷത്തോളം പേരാണ് രണ്ടാം ഡോസ് എടുക്കാനുള്ളത്.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്