Connect with us

Breaking News

കണ്ണൂർ ജില്ലാ ആസ്പത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌ ജൂലൈയിൽ

Published

on

Share our post

കണ്ണൂർ : ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌ നിർമാണം ജൂലൈ പകുതിയോടെ പൂർത്തിയാകും. 72 കോടിയുടെ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ മാസ്‌റ്റർപ്ലാൻ പ്രകാരമാണ്‌ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌ നിർമിക്കുന്നത്‌. നാല്‌ നിലകളുള്ള കെട്ടിടത്തിന്റെ നിലം പണി പൂർത്തിയായി. വൈദ്യുതീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. നിലവിലെ കെട്ടിടത്തിന്റെ നവീകരണവും മാസ്‌റ്റർ പ്ലാനിലുണ്ട്‌. 

 കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, യൂറോളജി ഒ.പി.കൾ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലുണ്ടാകും. വൻകിട ആശുപത്രികളിലേതിനു സമാനമായ അത്യാധുനിക ഓപ്പറേഷൻ തീയറ്റർ സജ്ജീകരിക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ ഒരുക്കുന്ന തീയറ്റർ മുറിയിൽ വായു മലിനീകരണം തടയാനുള്ള നെഗറ്റീവ് റൂം പ്രഷർ സംവിധാനവും അണുവിമുക്തമായി നിലർത്താനുള്ള സംവിധാനവുമുണ്ടാകും. ന്യൂറോളജി, യൂറോളജി വിഭാഗങ്ങൾക്കായി ശസ്‌ത്രക്രിയാനന്തര ഐ.സി.യു.വുമുണ്ടാകും. ആധുനിക മെഡിക്കൽ ഐ.സി.യു.വും സജ്ജീകരിക്കും. എയർ കണ്ടീഷണറും ടി.വി.യുമുൾപ്പടെയുള്ള 12 മുറികളുമായി ലക്ഷ്വറി പേ വാർഡ്‌, എയർകണ്ടീഷനില്ലാത്ത പേവാർഡും ഉണ്ടാകും. 

 സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പണി പൂർത്തിയാകുന്നതോടെ നിലവിലെ കെട്ടിടത്തിന്റെ നവീകരണം തുടങ്ങും. അഡ്‌മിനിസ്ട്രേറ്റീവ്‌ ബ്ലോക്കും ഒ.പി.യുമുൾപ്പെടെയുള്ളവ താൽക്കാലികമായി സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടത്തിലേക്ക്‌ മാറ്റും. പഴക്കം ചെന്ന ടോയ്‌ലറ്റുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റും. ബി.എസ്‌.എൻ.എല്ലിനാണ്‌ നിർമാണച്ചുമതല.

 അടിമുടിയുള്ള മാറ്റങ്ങളോടെ മികവുയർത്താനുള്ള പാതയിലാണ്‌ ജില്ലാ ആശുപത്രിയെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ പറഞ്ഞു. കൂടുതൽ രോഗീസൗഹൃദമാകുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ ഡെസ്‌ക്‌ ജില്ലാ പഞ്ചായത്ത്‌ സ്ഥാപിക്കും. എല്ലാ വാർഡുകളിലും ടെലഫോൺ സൗകര്യം ഏർപ്പെടുത്തുമെന്നും പി.പി ദിവ്യ പറഞ്ഞു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!