Connect with us

Breaking News

വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ല; തിരിച്ചുവിളിച്ചപ്പോള്‍ ആളില്ല, രണ്ടാംറാങ്കുകാരനു ജോലി പോയി

Published

on

Share our post

ആലപ്പുഴ: ഹോമിയോ വകുപ്പില്‍ ഫിസിയോതെറാപ്പിസ്റ്റ് താത്കാലിക നിയമനത്തെച്ചൊല്ലി വിവാദം. റാങ്കുപട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളയാളെ ഫോണില്‍ വിളിച്ചിട്ടു കിട്ടിയില്ലെന്ന കാരണത്താല്‍ മണിക്കൂറുകള്‍ക്കകം അധികൃതര്‍ മറ്റൊരാളെ നിയമിച്ചു.

രേഖാമൂലമോ ഇ-മെയില്‍ മൂലമോ അറിയിപ്പു നല്‍കാതെ പകരം നിയമനം നടത്തിയതിനെതിരേ രണ്ടാം റാങ്കുകാരനായ ആലപ്പുഴ സക്കറിയാവാര്‍ഡ് പുത്തന്‍വീട്ടില്‍ ആഷിക് ഹൈദര്‍അലി കളക്ടര്‍ക്കു പരാതി നല്‍കി.

രണ്ടുമാസം മുന്‍പാണ് ഹോമിയോ വകുപ്പ് താത്കാലിക ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചത്. 20 പേര്‍ പങ്കെടുത്ത അഭിമുഖത്തിനുശേഷം റാങ്കുപട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാംറാങ്ക് നേടിയയാള്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനിടെ എംപ്ലോയ്മെന്റുവഴി നിയമനം നടന്നതോടെ ഒന്നാം റാങ്കുകാരനെ നീക്കി.

എംപ്ലോയ്മെന്റുവഴി നിയമനം ലഭിച്ചയാള്‍ കഴിഞ്ഞദിവസം അവധിയില്‍ പ്രവേശിച്ചതോടെയാണ് റാങ്കുപട്ടികയില്‍ രണ്ടാമതുള്ള ആഷിക് ഹൈദരലിയെ ബുധനാഴ്ച ഹോമിയോ ജില്ലാമെഡിക്കല്‍ ഓഫീസില്‍നിന്നു വിളിച്ചത്. വിളിച്ചസമയം എടുക്കാനായില്ല. പിന്നീട്, തിരിച്ചുവിളിച്ചപ്പോള്‍ സെക്ഷനില്‍ ആളില്ലെന്നറിയിച്ചു.

വ്യാഴാഴ്ച രാവിലെ ജില്ലാമെഡിക്കല്‍ ഓഫീസില്‍ നേരിട്ടെത്തി വിവരംതിരക്കി. ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാനും ഉത്തരവ് അവിടേക്കു നല്‍കാമെന്നും അറിയിച്ചു. എന്നാല്‍, അവിടെയെത്തിയപ്പോള്‍ രണ്ടാംറാങ്കുകാരനു പകരമായി മറ്റൊരാള്‍ ജോലിയില്‍ പ്രവേശിച്ചെന്ന മറുപടിയാണു ലഭിച്ചത്. ഇതേ ത്തുടര്‍ന്നാണ് ആഷിക് പരാതി നല്‍കിയത്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!