Breaking News
ഇനിയും തുറന്നുപ്രവർത്തിപ്പിക്കാതെ ആറളം മോഡൽ റസിഡൻഷ്യൽ സ്കൂൾ
ഇരിട്ടി : ആറളം ആദിവാസി പുനരധിവാസ മേഖലയിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടസമുച്ചയം തുറന്നുപ്രവർത്തിപ്പിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നു. പുതിയ അധ്യയനവർഷം ക്ലാസുകൾ ആരംഭിക്കാൻ കഴിയുന്നവിധം കെട്ടിടം പൂർത്തിയാക്കി പട്ടികവർഗവികസനവകുപ്പിന് കൈമാറിയെങ്കിലും അടഞ്ഞുകിടക്കുകയാണ്.
കിഫ്ബി ഫണ്ടിൽ 17.39 കോടി രൂപ ചെലവിട്ട് നിർമിച്ച സ്കൂൾ കെട്ടിടസമുച്ചയം എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. കോളേജ് കാമ്പസിന് സമാനമായ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളുമെല്ലാം അനാഥമായി കിടക്കുകയാണ്. ആറളത്ത് പുതിയ എം.ആർ.എസ്. തുറക്കുന്നതിന് പകരം വകുപ്പിന് കീഴിൽ ഇപ്പോൾ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ ജി. കാർത്തികേയൻ മെമ്മോറിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ ആറളത്തേക്ക് മാറ്റുന്ന കാര്യം വകുപ്പിന്റെ പരിഗണനയിലാണ്. സി.ബി.എസ്.ഇ. സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളിൽ ഇപ്പോൾ ഏഴാം ക്ലാസുവരെയാണുള്ളത്. ഹൈസ്കൂൾ, എച്ച്.എസ്.എസ്. പഠനം ഇവിടെയുള്ള വിദ്യാർഥികൾക്ക് ഇപ്പോൾ വാടക കെട്ടിടത്തിലുള്ള ഈ സ്കൂളിൽ സാധ്യമാകില്ല. പുതിയ കെട്ടിടം നിർമിക്കാൻ കണ്ടെത്തിയ 15 ഏക്കറോളം സ്ഥലം പരിസ്ഥിതിലോല മേഖലയായതിനാൽ നിർമാണ പ്രവർത്തനങ്ങളൊന്നും സാധ്യമാകില്ല. അതിനാൽ, ഈ റസിഡൻഷ്യൽ സ്കൂൾ ആറളത്തേക്ക് മാറ്റി സി.ബി.എസ്.ഇ.ക്ക് പകരം കേരള സിസബസിലേക്ക് മാറുന്ന കാര്യമാണ് വകുപ്പിന്റെ പരിഗണനയിലുള്ളത്. തിരുവനന്തപുരത്തെ സ്കൂൾ മാറ്റുന്നതിൽ നിലനില്ക്കുന്ന പ്രതിഷേധം കാരണം തീരുമാനം നീണ്ടുപോവുകയാണ്.
ആറളം പുനരധിവാസ മേഖലയിലെ കുട്ടികളുടെ സ്കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനും വീടുകളിൽ പഠിക്കാനുള്ള സാഹചര്യം ഇല്ലാത്ത കുട്ടികളെ റസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റി പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ട നബാർഡ് പദ്ധതിയിൽ വർഷങ്ങൾക്കുമുമ്പ് ഉൾപ്പെട്ട പദ്ധതിയായിരുന്നു ഇത്.
ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ 3500 കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമിയും വീട് നിർമിക്കാൻ 10 സെന്റ് സ്ഥലവുമാണ് ലഭിച്ചത്. രണ്ടായിരത്തോളം കുടുംബങ്ങൾ ഇവിടെ വീടുവെച്ച് താമസം തുടങ്ങി. പുനരധിവാസമേഖലയിൽ ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ നിലവിലുള്ളതിന് പുറമെയാണ് മോഡൽ റസിഡൻഷ്യൽ സ്കൂൾ. 350 പേർക്ക് താമസിച്ചുപഠിക്കാനാണ് സൗകര്യമുണ്ടാവുക. യു.പി. ക്ലാസ് മുതൽ ഹയർ സെക്കൻഡറിവരെയുള്ള പഠനസംവിധാനം എം.ആർ.എസിൽ ഒരുക്കാനാവും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു