Connect with us

Breaking News

കരട്‌ വോട്ടർപട്ടിക ഈ മാസം അവസാനം

Published

on

Share our post

കണ്ണൂർ : അർഹരായവർക്കെല്ലാം തദ്ദേശ വോട്ടർപട്ടികയിൽ എപ്പോഴും പേരു ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ പറഞ്ഞു. മട്ടന്നൂർ നഗരസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത്‌ ചേർന്ന രാഷ്ട്രീയപാർടി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. മട്ടന്നൂർ നഗരസഭയുടെ കാലാവധി സെപ്തംബർ 10നാണ് കഴിയുന്നത്. കരടു വോട്ടർപട്ടിക ജൂൺ അവസാനം പ്രസിദ്ധീകരിക്കും. കഴിഞ്ഞ ജനുവരി ഒന്നിന്‌ 18 തികഞ്ഞവർക്ക് പേര് ചേർക്കാം. പ്രവാസി മലയാളികൾക്കും പേരുചേർക്കാൻ അവസരമുണ്ട്‌.
നഗരസഭയിലെ 35 വാർഡുകളിൽ 18 എണ്ണം സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. സംവരണ വാർഡുകൾ ഒമ്പതിന്‌ കണ്ണൂർ കലക്ടറേറ്റിൽ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. ചെയർമാൻസ്ഥാനം ജനറലും ഡെപ്യൂട്ടി ചെയർമാൻ സ്ത്രീസംവരണവുമാണ്. 35 പോളിങ്‌ ബൂത്തുണ്ട്. 
മാതൃകാ പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ നഗരസഭാപരിധിയിൽ ബാധകമാകും. വോട്ടെടുപ്പ് ഇ.വി.എം ഉപയോഗിച്ച് രാവിലെ ഏഴ്‌ മുതൽ വൈകിട്ട്‌ ആറുവരെയായിരിക്കും. ജില്ലാതലത്തിൽ രാഷ്ട്രീയപാർടി പ്രതിനിധി യോഗം കണ്ണൂരിൽ കലക്ടർ വിളിച്ചുചേർക്കും. യോഗത്തിൽ കെ.വി. ബിജുലാൽ (സി.പി.എം), എൻ. രാജൻ (സി.പി.ഐ), എം.കെ. റഹ്‌മാൻ (കോൺഗ്രസ്‌), രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ (കോൺഗ്രസ്‌–എസ്) ജെ.ആർ. പത്മകുമാർ (ബി.ജെ.പി), ബീമാപള്ളി റഷീദ് (മുസ്ലിം ലീഗ്‌), കെ. മനോജ് (ജനതാദൾ–എസ്)  തുടങ്ങിയവർ പങ്കെടുത്തു.

Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!