Connect with us

Breaking News

ഈ സേവനങ്ങൾ നിങ്ങൾക്ക് കിട്ടുന്നില്ലെങ്കിൽ കെ.എസ്.ഇ.ബി നഷ്‌ടപരിഹാരം തരേണ്ടിവരും

Published

on

Share our post

തിരുവനന്തപുരം: വൈദ്യുതി പോയി മൂന്നു മിനിട്ടിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം എന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകളുമായി വൈദ്യുതി ഭേദഗതി ചട്ടം കേന്ദ്രം പുറത്തിറക്കി. വൈദ്യുതി ഭേദഗതി ചട്ടം 2022 പ്രകാരമാണിത്.

നിലവാരമുളളതും തടസ്സമില്ലാത്തതുമായ വൈദ്യുതി, ഉപഭോക്താക്കളുടെ അവകാശമാണ്. ഇതിൽ കുറവോ തടസ്സമോ ഉണ്ടായാൽ കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള രാജ്യത്തെ വിതരണ സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരം വൈദ്യുതി ബില്ലിനൊപ്പം ഉപഭോക്താവിന് ലഭിക്കണം. നേരത്തെ പാർലമെന്റ് പാസാക്കിയ വൈദ്യുതി നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ചട്ടം നിലവിൽവന്നത്.

വിതരണ സംവിധാനം വളരെ മോശമാണെങ്കിൽ അക്കാര്യം ബോദ്ധ്യപ്പെടുത്തി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ നിന്ന് അനുമതിയോടെ മാത്രമേ മൂന്നു മിനിട്ട് എന്ന സമയപരിധി മറികടക്കാനാവൂ. കേടായ വൈദ്യുതി മീറ്റർ ഉടൻ മാറ്റിനൽകാൻ സംസ്ഥാനങ്ങളിൽ കൃത്യമായ സംവിധാനമുണ്ടാക്കണം. വൈദ്യുതി ബിൽ സുതാര്യവും ജനങ്ങൾക്ക് പെട്ടെന്ന് മനസിലാകുന്ന തരത്തിലുമാകണം. അതിൽ പരാതിയുണ്ടെങ്കിൽ ഉടൻ പരിഹരിക്കണം. ഇതിനായി പ്രത്യേകം കൺസ്യൂമർ ഗ്രീവൻസ് സെൽ മാനേജർമാരെ നിയമിക്കണം.നിലവിൽ വൈദ്യുതി ബിൽ സംസ്ഥാനത്ത് സുതാര്യമല്ലെന്ന് പരാതിയുണ്ട്.

താത്ക്കാലിക വൈദ്യുതി കണക്ഷൻ, അപേക്ഷിച്ച് 48 മണിക്കൂറിനകം നൽകണം. പുതിയ വൈദ്യുതി കണക്ഷൻ നഗരങ്ങളിൽ 7 ദിവസത്തിനകവും മുനിസിപ്പാലിറ്റികളിൽ 15ദിവസത്തിനകവും ഗ്രാമങ്ങളിൽ 30ദിവസത്തിനകവും നൽകണമെന്നും നിയമം അനുശാസിക്കുന്നു.

നഷ്ടപരിഹാരം നൽകേണ്ട വീഴ്ചകൾ

  • വൈദ്യുതി നഷ്ടപ്പെട്ട് നിശ്ചിതസമയത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ.
  • ദിവസത്തിൽ ഒന്നിലേറെ തവണ വൈദ്യുതി നഷ്ടപ്പെട്ടാൽ.
  • കണക്ഷൻ, റീകണക്ഷൻ എന്നിവയ്ക്ക് അനാവശ്യ കാലതാമസമുണ്ടായാൽ.
  • വൈദ്യുതി കണക്ഷൻ കാറ്റഗറി മാറാൻ കാലതാമസമുണ്ടായാൽ.
  • കേടായ മീറ്റർ മാറ്റിവയ്ക്കാൻ വൈകിയാൽ.
  • വൈദ്യുതി ബില്ലിന്റെ പിരീഡ് അപേക്ഷയില്ലാതെ മാറ്റിയാൽ.
  • വോൾട്ടേജ് ക്ഷാമമുണ്ടായാൽ.
  • വൈദ്യുതി ബിൽ തർക്കം നിശ്ചിതസമയത്തിനകം പരിഹരിച്ചില്ലെങ്കിൽ.

Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!