Connect with us

Breaking News

ടൂറിസ്റ്റ് വാഹനങ്ങൾ ‘ഡാൻസിങ് ഫ്ലോർ’ ആക്കരുത്: ഹൈക്കോടതി

Published

on

Share our post

കൊച്ചി : ഉച്ചത്തിലുള്ള സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവുമായി ടൂറിസ്റ്റ് ബസ്സുകൾ, ട്രാവലറുകൾ അടക്കമുള്ള വാഹനങ്ങളുടെ അകം ‘ഡാൻസിങ് ഫ്ലോർ’ ആക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഡ്രൈവറുടെയും റോഡിലുള്ളവരുടെയും ശ്രദ്ധതിരിക്കുന്ന രീതിയിൽ, നിരന്തരം മിന്നിക്കൊണ്ടിരിക്കുന്ന റൊട്ടേറ്റിങ് എൽ.ഇ.ഡി ലൈറ്റുകൾ അടക്കുമുള്ളവ സ്ഥാപിക്കുന്നതിനെതിരെ നടപടിയെടുക്കാനാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെ‍‍‍‍‍‍‍‍‍‍ട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 

ട്രാൻസ്പോർട്ട് കമ്മിഷണറും ഡി.ജി.പി.യും നടപടിയെടുക്കണം. ഇതുസംബന്ധിച്ച് ജനുവരി 10ലെ കോടതി നിർദേശങ്ങൾ കർശനമായി നടപ്പാക്കണം. ലൈറ്റ്, ഹോൺ തുടങ്ങിയവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ 3 മാസത്തേക്ക് അയോഗ്യരാക്കണം. കുറ്റം ആവർത്തിച്ചാൽ തടവുശിക്ഷയടക്കം നടപടി സ്വീകരിക്കണം.

അപകടങ്ങൾ സംബന്ധിച്ച റിപ്പോർട്ടിനൊപ്പം വാഹനങ്ങളുടെ അകവുംപുറവും കാണുന്ന ഫൊട്ടോഗ്രാഫുകളും വിഡിയോ ക്ലിപ്പുകളും ഉൾപ്പെടുത്തണം. ശബരിമല തീർഥാടകരുടെ യാത്രാസുരക്ഷയ്ക്കായി സേഫ് സോൺ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് പരിഗണിക്കുമ്പോഴായിരുന്നു ഉത്തരവ്. ഇതുസംബന്ധിച്ച ഹർജി 28ന് വീണ്ടും പരിഗണിക്കും. 

വാട്സാപ് നമ്പർ പ്രസിദ്ധപ്പെടുത്തണം

ശബ്ദനിയന്ത്രണം, ലൈറ്റിങ് തുടങ്ങിയവ സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങളെക്കുറിച്ച് പരാതിപ്പെടാൻ ജില്ലകളിലെ എൻഫോഴ്സ്മെന്റ് ഓഫിസർമാരുടെ വാട്സാപ് നമ്പർ പ്രസിദ്ധപ്പെടുത്തണം. ഓൺലൈൻ വിഡിയോ പ്ലാറ്റ്ഫോമുകളിൽനിന്ന് വാഹനങ്ങളുടെ നിയമലംഘനം സംബന്ധിച്ച് തെളിവു ശേഖരിക്കണമെന്നും കോടതി നിർദേശിച്ചു.  

മറ്റു നിർദേശങ്ങൾ 

ലൈറ്റ്, ബൂസ്റ്റർ ആംപ്ലിഫയർ, ഈക്വലൈസർ, ഡിജെ മിക്സർ തുടങ്ങിയവയ്ക്കൊപ്പം വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ പ്രതിഫലനമുണ്ടാക്കുന്ന, ഡ്രൈവർ കാബിനുകളിലെ കൺട്രോൾ പാനലുകളിലെ പ്രകാശ അലങ്കാരങ്ങളും അപകടമുണ്ടാക്കും. ഇത്തരം വാഹനങ്ങൾക്ക് അനുമതി നൽകരുത്. ബഹുവർണ എൽഇഡി, ലേസർ, നിയോൺ ലൈറ്റുകൾ തടയാൻ നടപടിയെടുക്കണം. നിയമപ്രകാരമല്ലാതെ ഇവ സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണം. കേൾവിക്ക് ഹാനികരമായ ഹൈപവർ ഓഡിയോ സിസ്റ്റവും അനുവദിക്കരുത്. 


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!