Connect with us

Breaking News

ജ്വല്ലറി ഗ്രൂപ്പിന്റെ പേരിൽ വ്യാപക ജോലി തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

Published

on

Share our post

തൃശൂർ : കല്യാൺ ജ്വല്ലേഴ്സിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്തു ഓൺലൈനായി വൻ തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. ഈസ്റ്റ് ഡൽഹി ഷക്കർപൂർ നെഹ്റു എൻക്ലേവ് സ്വദേശി സൂരജ്  (23), ഡൽഹി ഫസൽപൂർ മാൻഡവല്ലി സ്വദേശി വരുൺ‌ (26), വിശാഖപട്ടണം മുളഗഡെ സ്വദേശി ജേക്കബ് രാജ് (22) എന്നിവരെയാണ് സൈബർ ക്രൈം എസ്ഐ കെ.എസ്. സന്തോഷും സംഘവും പിടികൂടിയത്. കല്യാൺ ജ്വല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിൽ ജോലി വാഗ്ദാനം ചെയ്തു വൻതുക ഉദ്യോഗാർഥികളിൽ നിന്ന് തട്ടിയെന്നാണ് കേസ്.

കല്യാൺ ജ്വല്ലേഴ്സ് കോർപറേറ്റ് ഓഫിസ് ജനറൽ മാനേജർ കെ.ടി. ഷൈജു കമ്മിഷണർ ആർ. ആദിത്യയ്ക്ക് നൽകിയ പരാതിയാണ് അറസ്റ്റിലേക്ക് നയിച്ചത്. തട്ടിപ്പുകാരുടെ വലയിൽ വീണ ഉദ്യോഗാർഥികളിൽ ചിലർ ഗ്രൂപ്പിനെ നേരിട്ട് ബന്ധപ്പെട്ട് വിവരം അറിയിച്ചതോടെയാണ് സൈബർ ക്രൈം എസ്എച്ച്ഒ എ.എ. അഷറഫും സംഘവും അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വ്യക്തമായ വിവരങ്ങൾ ഇങ്ങനെ: ഓൺലൈൻ ജോബ് പോർട്ടലുകളിൽ ജോലിക്ക് വേണ്ടി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികളുടെ വിവരങ്ങൾ തട്ടിപ്പുകാർ ശേഖരിക്കുന്നു. രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ ലോഗോയും മറ്റും അടിച്ചുമാറ്റി വ്യാജ വെബ്സൈറ്റുകളും ഇ-മെയിൽ വിലാസവും സൃഷ്ടിച്ചെടുക്കും. ഇത്തരം വെബ്സൈറ്റുകളിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികൾക്ക് സന്ദേശമയയ്ക്കും. തട്ടിപ്പാണെന്ന് സംശയം തോന്നാതിരിക്കാൻ ഉദ്യോഗാർഥികൾക്ക് വേണ്ടി ഇവർ ഓൺലൈൻ ഇന്റർവ്യൂ ടെസ്റ്റ് എന്നിവ നടത്തും. 

ഉദ്യോഗാർഥി വലയിൽ വീണെന്ന് ബോധ്യപ്പെട്ടാൽ അഡ്മിഷൻ ഫീസ്, ട്രെയിനിങ് ചാർജ് തുടങ്ങിയ പേരുകൾ പറഞ്ഞു പലപ്രാവശ്യമായി പണം തട്ടും. നിയമനം ലഭിച്ച് ആദ്യശമ്പളം ലഭിക്കുമ്പോൾ ഈ തുക തിരികെ നൽകുമെന്ന് കൂടി തട്ടിപ്പുകാർ പറയുമ്പോൾ ഉദ്യോഗാർഥികൾ വിശ്വസിക്കുന്നു. പ്രതികളുടെ ലാപ്ടോപ്പും മറ്റും പരിശോധിച്ചതിൽ നിന്ന് വിമാനക്കമ്പനികളുടെ പേരിൽ പോലും തട്ടിപ്പുകൾ നടത്തുന്നതായി വ്യക്തമായി.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!