Connect with us

Breaking News

ചെറിയ വീടിനും നികുതി; നിരക്ക് 500 ചതുരശ്രയടി മുതലുള്ള വീടുകള്‍ക്ക്

Published

on

Share our post

തിരുവനന്തപുരം: 500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിടനികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. നിലവിൽ 1076 ചതുരശ്രയടിയിൽ (100 ചതുരശ്രമീറ്റർ) കൂടുതലുള്ള വീടുകൾക്കാണ് വില്ലേജ് ഓഫീസുകളിൽ നികുതി അടയ്ക്കേണ്ടത്.

500 മുതൽ 600 വരെ ചതുരശ്രയടിയുള്ള വീടുകളെ ആദ്യസ്ലാബിൽ ഉൾപ്പെടുത്തും. 600-നും 1000-നും ഇടയിൽ ചതുരശ്രയടിയുള്ളത് രണ്ടാം സ്ലാബിലായിരിക്കും. ആദ്യസ്ളാബിന്റെ ഇരട്ടിയായിരിക്കും രണ്ടാം സ്ലാബിന്റെ നിരക്ക്‌. ഈ നികുതി ഒറ്റത്തവണത്തേക്കാണ്. നികുതിനിരക്ക് തീരുമാനമായിട്ടില്ല.

സംസ്ഥാന ധനകാര്യകമ്മിഷന്റെ ശുപാർശ ഉൾക്കൊണ്ട് മന്ത്രിസഭയാണ് ഈ തീരുമാനമെടുത്തത്. 300 ചതുരശ്രയടിയിൽ കൂടുതലുള്ള വീടുകൾക്ക് നികുതി ഏർപ്പെടുത്താനായിരുന്നു ശുപാർശ. 500 ചതുരശ്രയടിയിൽ താഴെയുള്ളവർ നിർധനർ ആയിരിക്കുമെന്നതു പരിഗണിച്ച് മന്ത്രിസഭ പരിധി ഉയർത്തുകയായിരുന്നു.

മറ്റുപല ആവശ്യങ്ങൾക്കും നികുതിരശീതി വേണമെന്നതിനാൽ ചെറിയ വീടാണെങ്കിലും നികുതിയീടാക്കണം എന്നതായിരുന്നു ധനകാര്യ കമ്മിഷന്റെ നിലപാട്. നിലവിൽ 1076 മുതൽ 1614 വരെ ചതുരശ്രയടിയുള്ള വീടുകൾക്ക് പഞ്ചായത്തിൽ 1950, നഗരസഭയിൽ 3500, കോർപ്പറേഷനിൽ 5200 എന്നിങ്ങനെയാണ് കെട്ടിടനികുതി.

സംഭാവനയ്ക്കും പദ്ധതി വേണം

തദ്ദേശസ്ഥാപനങ്ങൾ നാട്ടിൽനിന്ന് സംഭാവന സ്വീകരിച്ച് പൊതുകാര്യങ്ങൾ നടത്തുന്നത് തോന്നുംപടിയാകരുത്. ഭരണസമിതികൾ ഇതുസംബന്ധിച്ച പരിപാടി ആസൂത്രണംചെയ്ത് പരസ്യപ്പെടുത്തണം. വിദ്യാഭ്യാസം, ആശുപത്രി, അങ്കണവാടി എന്നിവയ്ക്കായി സംഭാവന സ്വീകരിച്ച് പരിപാടികൾ നടത്താൻ കർമപദ്ധതി വേണം.

പി.പി.പി. മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതികൾ നടപ്പാക്കാം. ഇതിനായി ജില്ലാ ആസൂത്രണസമിതികളിൽ പി.പി.പി. സെൽ വേണം. നിസ്വാർഥമായി സഹകരിക്കുന്ന പ്രൊഫഷണലുകളുടെ സേവനവും ഇക്കാര്യങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ തേടണമെന്ന ശുപാർശയും മന്ത്രിസഭ അംഗീകരിച്ചു. നിർധനരായ ഭവനരഹിതർക്കും മറ്റും വീടുവെച്ച് നൽകുന്നത് ജനങ്ങളിൽനിന്ന് സംഭാവന പിരിച്ചായിരിക്കണമെന്ന ശുപാർശ മന്ത്രിസഭ അംഗീകരിച്ചില്ല. സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളിൽനിന്ന് സർക്കാർ ഒഴിയുന്നെന്നവിമർശനം വരുമെന്ന് വിലയിരുത്തിയാണിത്.

ആഡംബരനികുതി തദ്ദേശസ്ഥാപനങ്ങളിലേക്ക്

വീടുകളുടെ ആഡംബരനികുതി തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാക്കി മാറ്റണമെന്ന് ധനകാര്യ കമ്മിഷൻ ശുപാർശചെയ്തു. വില്ലേജ് ഓഫീസുകൾവഴി റവന്യൂവകുപ്പാണ് ഇത് നിലവിൽ സ്വീകരിക്കുന്നത്. 3000 മുതൽ 10,000 വരെ ചതുരശ്രയടിയുള്ള നാല് സ്ലാബുകളാണ് നിലവിൽ ആഡംബരനികുതിക്കുള്ളത്. ഈ വർഷം ഏപ്രിൽമുതൽ തദ്ദേശ സ്ഥാപനങ്ങളായിരിക്കും ആഡംബരനികുതി ഈടാക്കുക.

ആഡംബരനികുതി ഒറ്റത്തവണത്തേക്കുള്ളതാണ്. 3000 ചതുരശ്രയടിക്കുമുകളിലുള്ള അൺ എയ്ഡഡ് സ്കൂളുകൾക്ക് ആഡംബരനികുതി ഏർപ്പെടുത്തണമെന്ന ശുപാർശയിൽ മന്ത്രിസഭ തീരുമാനമെടുത്തില്ല.

സ്ളാബുകൾ ഇങ്ങനെ

ആദ്യസ്ളാബ് 500 മുതൽ 600 വരെ ച.അടി

രണ്ടാം സ്ളാബ് 600 മുതൽ 1000 വരെ ച.അടി


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!