Breaking News
ലോകത്തെവിടെ നിന്നും റബ്ബർ വില്ക്കാം: റബ്ബർ വിപണിയിൽ ബുധനാഴ്ച മുതൽ ഇ-മാർക്കറ്റ്
കണ്ണൂർ: റബ്ബർ വിപണനത്തിൽ വലിയമാറ്റങ്ങൾ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്ന ഇ-മാർക്കറ്റ് (എം-റൂബ്) ബുധനാഴ്ച നിലവിൽ വരും. ലോകത്തെവിടെനിന്നും റബ്ബർ നേരിട്ടുവിൽക്കാമെന്നതാണ് ഏറ്റവുംവലിയ നേട്ടം.
വാഹനവിപണിയിലേറ്റവും ആവശ്യമുള്ള റബ്ബറിന്റെ ഗുണനിലവാരത്തിൽ സ്ഥിരത ലഭിക്കുന്നില്ലെന്ന് ആക്ഷേപമുള്ളതാണ്. റബ്ബറുത്പാദക സംഘങ്ങൾക്കും കച്ചവടക്കാർക്കും മികച്ച റബ്ബറിന് ആനുപാതിക വില ലഭിക്കുന്നില്ലെന്നും പരാതികളുമുണ്ട്. പുതിയ സംവിധാനത്തോടെ ഈ രണ്ടുപ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള കച്ചവടക്കാർക്കും പ്രോസസർമാർക്കും ദൂരെയുള്ളയാളുകളിൽനിന്ന് നേരിട്ട് റബ്ബർ വാങ്ങാൻ കഴിയും. ഇതു കച്ചവടസാധ്യത കൂട്ടും. കർഷകക്കൂട്ടായ്മയായ റബ്ബറുത്പാദക സംഘങ്ങളാണ് ഏറ്റവും താഴെയുള്ള വിൽപ്പനക്കാർ. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോം മൊബൈലുകൾ വഴി കച്ചവടം നടത്താം.
മറ്റു പ്രധാനനേട്ടങ്ങൾ:
2. വിൽപ്പനയിലെ രഹസ്യാത്മകത- കമ്പനികൾ ഓരോരുത്തർക്കും ഓഫർ ചെയ്യുന്ന തുക മറ്റുള്ളവർക്കറിയാൻ കഴിയില്ല. ഗുണമേന്മ കൂടുന്നതനുസരിച്ച് വിൽപ്പനക്കാരുടെ വിലപേശൽ ശക്തി കൂടും.
3. ഗുണമേന്മ സർക്കിഫിക്കറ്റ്- ഇത് വാങ്ങുന്നതും വിൽക്കുന്നതുമായ തലത്തിൽ ഉറപ്പാക്കാൻ കഴിയും. ഇപ്പോൾ ടയറിതര വ്യവസായങ്ങൾക്ക് വാങ്ങുന്ന റബ്ബറിന്റെ ഗുണമേന്മ ഉറപ്പിക്കാൻ കഴിയാത്തതിനു പരിഹാരമാകും.
4. വാങ്ങുന്നതും വിൽക്കുന്നതും അപചരിചിതരായാലും പണമിടപാടിൽ സുതാര്യത ഉറപ്പാക്കാൻ സ്വകാര്യബാങ്കുമായി ചേർന്ന് നടപടി സ്വീകരിച്ചിട്ടുണ്ട്. എസ്‌ക്രോ അക്കൗണ്ട് സൗകര്യം എന്നാണിതിനു പറയുന്നത്.
5. വിൽപ്പനക്കാർക്കു പലിശരഹിത അഡ്വാൻസ് നൽകാൻ രണ്ടു ബാങ്കുകൾ തയ്യാറായിട്ടുണ്ട്. ഓൺലൈനിലും ഓഫ്‌ലൈനിലും ഇതാദ്യമാണെന്ന് പറയുന്നു.
വിശദാംശങ്ങൾക്ക്: 8301952290, ഇമെയിൽ: mrube123@rubberboard.org.in വെബ്‌സൈറ്റ് : www.mrube.in
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു