Connect with us

Breaking News

ഗ്രൂപ്പില്‍ സെല്‍ഫിയുണ്ടോ? ടീച്ചര്‍ ഹാജര്‍; അങ്കണവാടികളില്‍ ജോലിക്കെത്താത്തവരെ പിടികൂടാനുള്ള സൂത്രം

Published

on

Share our post

കോട്ടയ്ക്കല്‍: സമയത്തിന് ജോലിക്കെത്താത്തവരെ പിടികൂടാനുള്ള സംവിധാനമാണ് ‘പഞ്ചിങ്’. എന്നാല്‍ പഞ്ചിങ് മെഷീനോ മറ്റുസംവിധാനങ്ങളോ ഇല്ലാത്ത അങ്കണവാടികളില്‍ ഇതെങ്ങനെ നടക്കും? മലപ്പുറം റൂറല്‍ ഐ.സി.ഡി.എസ്. അതിനൊരു സൂത്രം കണ്ടുപിടിച്ചു; സെല്‍ഫി ഹാജര്‍. ഇതനുസരിച്ച് രാവിലെ അങ്കണവാടിയിലെത്തുന്ന വര്‍ക്കറും (അധ്യാപിക), ഹെല്‍പ്പറും വന്നയുടന്‍ അങ്കണവാടിയുടെ അന്തരീക്ഷം കാണുന്നതരത്തില്‍ സെല്‍ഫിയെടുത്ത് സൂപ്പര്‍വൈസറുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഇടണം. രാവിലെ 9.30 ആണ് അങ്കണവാടി തുടങ്ങേണ്ട സമയം. അരമണിക്കൂറെങ്കിലും മുന്‍പെത്തിയാലേ ഈ സമയത്ത് തുടങ്ങാനാകൂ. ഉച്ചതിരിഞ്ഞ് 3.30 വരെയാണ് പ്രവര്‍ത്തനസമയം. അതുകഴിഞ്ഞ് ഒരു മണിക്കൂര്‍കൊണ്ട് അഞ്ചുവീടുകള്‍ സന്ദര്‍ശിക്കുകയും വേണം.

കോവിഡ് ഭീതി കഴിഞ്ഞ് അങ്കണവാടികള്‍ തുറന്നപ്പോള്‍ നടപ്പാക്കിയ സെല്‍ഫി ഹാജര്‍ കുറഞ്ഞ സമയംകൊണ്ട് നല്ല മാറ്റമുണ്ടാക്കിയെന്നാണ് ഐ.സി.ഡി.എസിന്റെ വിലയിരുത്തല്‍. അങ്കണവാടികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്നും ജീവനക്കാരെ ദ്രോഹിക്കാത്ത തരത്തിലാണിതെന്നും ശിശുവികസന പദ്ധതി ഓഫീസര്‍ കെ. സീതാലക്ഷ്മി പറഞ്ഞു.

ആശയം വന്നവഴി

കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറില്‍ (ഇ-അട) ആയിരുന്നു മുന്‍പ് അങ്കണവാടി ജീവനക്കാര്‍ ഹാജര്‍ രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ സമയംവെച്ച് ഹാജര്‍ രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഒരുവര്‍ഷം മുന്‍പ് ‘പോഷണ്‍ ട്രാക്കര്‍’ സോഫ്റ്റ്വെയറിലേക്ക് അങ്കണവാടികള്‍ മാറിയതോടെ ഹാജരിടല്‍ നിര്‍ബന്ധമല്ലാതായി. അതോടെ ചിലര്‍ കൃത്യസമയം പാലിക്കാതെ മുങ്ങുന്നതായി ആക്ഷേപമുയര്‍ന്നു. ഇത് ചില അങ്കണവാടികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും കുട്ടികള്‍ കുറയുന്നതായും കണ്ടെത്തി.

കോവിഡ് ഭീതി ഒഴിഞ്ഞശേഷം അങ്കണവാടികള്‍ തുറക്കുന്നതിനു മുന്നോടിയായി മലപ്പുറം റൂറല്‍ ഐ.സി.ഡി.എസ്. ഒരു പരിശീലനം സംഘടിപ്പിച്ചിരുന്നു. ഒരേ പ്രോജക്ടില്‍വരുന്ന 134 അങ്കണവാടികളിലെ 268 ജീവനക്കാര്‍ക്കായിരുന്നു പരിശീലനം. ഈ പരിപാടിയില്‍ ഹാജര്‍ പ്രശ്നം ചര്‍ച്ചയായി. കൃത്യസമയത്ത് ഹാജര്‍ ഉറപ്പാക്കാന്‍ എന്തുചെയ്യാമെന്ന ആലോചനയുണ്ടായി. അന്നാണ് സെല്‍ഫി ആശയം ഉണ്ടാകുന്നതെന്ന് കോട്ടയ്ക്കല്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ടി.വി. മുംതാസ് പറഞ്ഞു.

Share our post

Breaking News

പോലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടൻ താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.


Share our post
Continue Reading

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Trending

error: Content is protected !!