Breaking News
കുന്തിരിക്കം വാങ്ങി സൂക്ഷിക്കേണ്ട; ഈ മരം വളർത്തിയാൽ മതി
കൊല്ലം: കൊട്ടാരക്കരയ്ക്കടുത്ത് വെണ്ടാറിൽ ഒരേക്കറോളം വിസ്തൃതിയിൽ നിറഞ്ഞു നിൽക്കുന്ന വെള്ള പൈൻമരക്കാവ് സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം വിസ്മയവുമാവുന്നു. വെണ്ടാർ സ്‌കൂൾ ജംഗ്ഷനിൽ നിന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് തിരിയുന്നിടത്താണ് കാവ്.
ഇരുന്നൂറിലധികം പൈൻ മരങ്ങളാണ് കാവിലുള്ളത്. തൊട്ടടുത്തുള്ള പറമ്പുകളുടെ ഉടമസ്ഥർ പൈൻമരങ്ങൾ നട്ടുപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാവിനോട് ചേർന്ന് ദേവീക്ഷേത്രവുമുണ്ട്. നൂറ് വർഷമെങ്കിലും പ്രായമായ പൈൻമരങ്ങൾ വരെയുണ്ട്. മൂന്നുപേർ ചേർന്ന് പിടിച്ചാലും പിടിമുറ്റാത്ത മരങ്ങളും ഏറെ.
പശ്ചിമഘട്ട മഴക്കാടുകളിൽ സമൃദ്ധമായി വളരുന്ന ഇവ വെണ്ടാറിൽ എങ്ങനെ വന്നുവെന്ന് ആർക്കും നിശ്ചയമില്ല. പണ്ട് ഇവിടെ സന്യാസിമാർ താമസിച്ചിരുന്നെന്നും അവർ നട്ടുവളർത്തിയതാവാമെന്നുമാണ് വിശ്വാസം. പൈൻ മരങ്ങൾക്ക് ചുറ്റും കുറ്റിക്കാടല്ലാതെ മറ്റു മരങ്ങളൊന്നും വളരാറില്ല. ഇവയുടെ തൊലി പൊട്ടിയൊലിച്ചുണ്ടാകുന്ന റെസിൻ സംസ്‌കരിച്ചാണ് കുന്തിരിക്കം ഉണ്ടാക്കുന്നത്. പഴയ കാലത്ത് മുറിവുണക്കാനുള്ള മരുന്നായി ദ്രാവകം ഉപയോഗിച്ചിരുന്നു. കാവിലെത്തുന്നവർ ഇത് ശേഖരിക്കാറുണ്ട്.
വെള്ള കുന്തിരിക്കം
വെള്ളപൈൻ എന്നും വെള്ള കുന്തിരിക്കം എന്നും വിളിക്കാറുണ്ട്. വറ്റീരിയ ഇൻഡിക്ക എന്നാണ് ശാസ്ത്രനാമം. കേരള കർണാടക അതിർത്തിയിലെ സുള്യ, കുടക്, ശൃംഗേരി, ആഗുംബെ, കുതരമുഖ് എന്നിവിടങ്ങളിലും ഇവ ധാരാളമായി കണ്ടുവരുന്നു.
- മരത്തിന് 40 – 60 മീറ്ററോളം ഉയരമുണ്ടാവും.
- തായ് വൃക്ഷത്തിന്റെ ചുവട്ടിൽ ധാരാളം തൈകൾ വളരും.
- കായയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യം.
- വൃക്ഷത്തിന്റെ കറയിൽ നിന്ന് കിട്ടുന്ന കുന്തിരിക്കം പുകയ്ക്കാനും മരുന്നായും വാർണിഷ് ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
- ജനുവരി – മാർച്ച് മാസങ്ങളിൽ മരങ്ങൾ പുഷ്പിക്കും.
- പൂക്കൾക്ക് വെള്ള നിറം.
- വംശനാശം നേരിടുന്നതിനാൽ കർണാടകയിൽ മൂന്നുലക്ഷം തൈകൾ വരെ പ്രതിവർഷം ഉത്പാദിപ്പിക്കുന്നു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു