Connect with us

Breaking News

പേടികൂടാതെ നടക്കാനാവില്ല കണ്ണൂർ ടൗണിലും

Published

on

Share our post

കണ്ണൂർ : നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം കൂടിവരുന്നു. താവക്കര ബസ് സ്റ്റാൻഡ്, എസ്.എൻ. പാർക്ക്, കാൽടെക്സ്, പഴയ ബസ് സ്റ്റാൻഡ്, പ്ലാസ ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, ആസ്പത്രി ബസ് സ്റ്റാൻഡ്, മാർക്കറ്റ് പരിസരം, പയ്യാമ്പലം, ചാലാട് എന്നിവിടങ്ങളിലെല്ലാം നായശല്യമുണ്ട്‌. പയ്യാമ്പലത്തും പരിസരപ്രദേശങ്ങളിലും പകലും രാത്രിയുമെല്ലാം നായശല്യമുണ്ട്.

റോഡിന് നടുവിലും മാലിന്യം തള്ളുന്ന ഇടങ്ങളിലും ആളൊഴിഞ്ഞ ഇടങ്ങളിലും ഇടവഴികളിലുമെല്ലാം കൂട്ടമായാണ് ഇവ തമ്പടിക്കുന്നത്. ഇരുചക്രവാഹനങ്ങളെയും കാൽനടയാത്രക്കാരെയും നായശല്യം ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അടുത്തെത്തിയാൽ മാത്രമേ രാത്രിയിൽ ഇവയെ കാണാൻ കഴിയൂ. അതുകൊണ്ടുതന്നെ അപകടസാധ്യതയും ഏറെയാണ്. പരസ്പരം കടിപിടികൂടുന്നതും യാത്രക്കാരെ ഭീതിയിലാഴ്‍ത്തുന്നു. തെരുവുനായകളുടെ ശല്യം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം.) റിപ്പോർട്ട് പ്രകാരം 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ ജില്ലയിൽ 17,920 പേരാണ് നായകടിയേറ്റ് പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തത്. നായശല്യം രൂക്ഷമാകുമ്പോളും ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണം പദ്ധതി (എ.ബി.സി.) മുടങ്ങിക്കിടക്കുകയാണ്.

വന്ധ്യംകരണകേന്ദ്രം പടിയൂരിലേക്ക് മാറ്റിയശേഷം മാത്രമേ പദ്ധതി ജില്ലയിൽ പുനരാരംഭിക്കൂവെന്ന് അധികൃതർ പറഞ്ഞു. എ.ബി.സി. പദ്ധതിയുടെ ഭാഗമായി 2021 ഓഗസ്റ്റ് മുതൽ 2022 ഫെബ്രുവരി വരെ 1,073 നായകളെ പിടികൂടി വന്ധ്യംകരിച്ചിരുന്നു.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!