Breaking News
മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഈ 15 കാര്യങ്ങൾ ശ്രദ്ധിക്കാം

മഴക്കാലം എത്ര സുന്ദരമാണെങ്കിലും കൂട്ടിനെത്തുന്നത് നിരവധി രോഗങ്ങൾ കൂടിയാണ്. മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഈ 15 കാര്യങ്ങൾ ശ്രദ്ധിക്കാം.
1. വെള്ളം കുടിക്കാൻ മറക്കരുത്
മഴക്കാലത്ത് വെള്ളം കുടിക്കാൻ പൊതുവെ തോന്നില്ല. പക്ഷെ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ധാരാളം വെളളം കുടിക്കേണ്ടത് അനിവാര്യമാണ്. ശുദ്ധമായ വെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പിക്കുകയും വേണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് നല്ലത്. പുറത്ത് നിന്ന് വാങ്ങുന്ന പാനീയങ്ങളിൽ ശ്രദ്ധവേണം.
2. വിറ്റാമിൻ-സി വേണം
വൈറൽ പനിയും അലർജി പ്രശ്നങ്ങളും മഴക്കാലത്ത് കൂടുതലാണ്. ഈ കാലാവസ്ഥയിൽ വായുവിൽ ബാക്ടീരിയകളുടെ സാന്നിദ്ധ്യവും കൂടുതലായി കാണാം. മഴക്കാല രോഗങ്ങളെ ചെറുത്തുനിർത്തുവാൻ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കണം. പച്ചക്കറികൾ, ഓറഞ്ച്, മുളപ്പിച്ച പയർ വർഗങ്ങൾ തുടങ്ങി വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണ് എളുപ്പ മാർഗം. അന്നനാളത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് തൈരും, ബട്ടർമിൽക്കുമൊക്കെ. ഉദരരോഗങ്ങൾ വലിയൊരു പരിധിവരെ തടയുവാൻ ഇവയാക്കാകാറുണ്ട്. ഇതിലുള്ള പ്രോബയോട്ടിക് അണുക്കളുടെ സാന്നിധ്യമാണ് കാരണം.
3. ജങ്ക് ഫുഡ് വേണ്ട
തെരുവോരത്ത് ചില്ലലമാരക്കുള്ളിലും തുറസ്സായിടത്തും എന്തെല്ലാം ഭക്ഷണപദാർത്ഥങ്ങളാണ് കാണുക! അറിയാതെ വാങ്ങിക്കഴിക്കുമ്പോൾ ഹാനികരമായ നിരവധി സൂക്ഷ്മാണുക്കൾ കൂടിയാണ് അകത്ത് ചെല്ലുന്നത് എന്ന് കൂടി ഓർക്കണം. മഴക്കാലത്താണ് ഇവ പെരുകുക. അതുകൊണ്ട് അസുഖങ്ങൾ വരുത്തിവെക്കാതെ കഴിവതും വീട്ടിലുണ്ടാക്കുന്ന ആഹാരങ്ങൾ തന്നെ കഴിക്കാൻ ശ്രമിക്കുക
4. കുളിക്കുന്ന വെള്ളത്തിൽ അണുനാശിനി ചേർക്കാം
പുറത്ത് നിന്ന് വരുമ്പോൾ നിങ്ങൾ കൂടെ കൊണ്ടുവരുന്നത് ലക്ഷക്കണക്കിന് ബാക്ടീരിയകളെ കൂടിയാണ്. അത് കൊണ്ട് തന്നെ ശരീരം ശുദ്ധിയാക്കുമ്പോൾ ഏതെങ്കിലും അണുനാശിനി ഉപയോഗിക്കുന്നത് രോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കും
5. വസ്ത്രങ്ങൾ ഇസ്തിരിയിടുക
പൂപ്പൽ മഴക്കാലത്തെ സ്ഥിരം കാഴ്ചയാണല്ലോ. വസ്ത്രങ്ങൾ ചെറുനനവോടെ തന്നെ ഈ സമയങ്ങളിൽ ഉപയോഗിക്കേണ്ടിവരാറുണ്ട്. നനഞ്ഞ തുണികൾ കൂട്ടിവെക്കുന്നതും സ്ഥിരമായതുകൊണ്ട് പൂപ്പൽ കയറാൻ സാധ്യത ഏറെയാണ്. ഇത് ചർമത്തിന് പ്രശ്നങ്ങളുണ്ടാക്കും. സൂര്യപ്രകാശത്തിൽ തുണികൾ ഉണങ്ങാത്തത് കൊണ്ട് വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ഉപയോഗിക്കുക.
6. ഭക്ഷണസാധനങ്ങൾ നന്നായി കഴുകുക
പഴങ്ങൾക്കും പച്ചക്കറികൾക്കും പുറത്ത് അണുക്കൾ ഏറെയുണ്ടാകുമെന്നറിയാമല്ലോ. ഇതൊക്കെ നന്നായി കഴുകിയിട്ടാണ് കഴിക്കുന്നതെന്ന് ഉറപ്പിക്കുക. അതോടൊപ്പം വേവിക്കാത്ത ആഹാരങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കുമല്ലോ.
7. കൈ കഴുകാൻ മറക്കരുത്
കയ്യിൽ അടിഞ്ഞുകൂടുന്ന അണുക്കളെ തുരത്തേണ്ടത് അത്യാവശ്യമാണ്. കൈ കഴുകുവാന്‍ ഈ കോവിഡ് കാലത്ത് നമ്മൾ എല്ലാവരും ശീലിച്ചതാണ്. അത് ഇനിയും തുടരുക.
8. നല്ല ഉറക്കം വേണം
ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക. ഉറക്കം പ്രതിരോധശേഷി വർധിപ്പിച്ച് സാധാരണ പനിയും ജലദോഷവും തടയും.
9. വെള്ളം കെട്ടിക്കിടന്നാൽ
മഴക്കാലമായാൽ കൊതുകുകൾ പെരുകും. അതുവഴി പലതരം രോഗങ്ങൾ ഉണ്ടാകാറുണ്ട്. പരിസരപ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് മാറ്റി വൃത്തിയാക്കുക. ഇത് കൊതുകിന്‍റെ വളർച്ചയെ തടയും. മലിനമായി കിടക്കുന്നയിടങ്ങൾ വൃത്തിയാക്കേണ്ടതും ഏറ്റവും ആവശ്യം മഴക്കാലത്താണെന്ന് അറിയാമല്ലോ.
10. വ്യായാമം വേണം
മഴക്കാലമെത്തുന്നതോടെ അലസതയും കൂടെയെത്തും. കൂട്ടത്തിൽ ഒഴിവാക്കുന്നതാണ് വ്യായാമവും. വ്യായാമം കുറയുന്നത് രോഗപ്രതിരോധ ശേഷി കുറയുന്നതിന് കാരണമാകും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും രക്തചംക്രമണത്തിനും സെറോട്ടോണിന്‍റെ ഉത്പാദനത്തിനും മറ്റും വ്യായാമം വളരെ പ്രധാനമാണ്. അതുകൊണ്ട് വ്യായാമത്തിൽ അലസത അരുത്.
11. നഖം വൃത്തിയാക്കുക
മഴക്കാലത്ത് നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് ഏറെ ആവശ്യമാണ്. അഴുക്ക് അടിഞ്ഞുകൂടുകയും ഭക്ഷണത്തിൽ കലർന്ന് ഉള്ളിലെത്താൻ സാധ്യതയുണ്ടെന്നും കുട്ടിക്കാലം മുതൽ നമ്മൾ കേൾക്കാറുള്ളതാണ്. നഖം വൃത്തിയാക്കുന്ന ശീലം തുടരുമല്ലോ അല്ലേ?
12. അലർജികളിൽ നിന്ന് സ്വയം സംരക്ഷിക്കുക
പൊടി, നീരാവി തുടങ്ങിയതിനോട് അലർജിയുണ്ടെങ്കിൽ മാസ്ക് വെക്കുവാനും കഴിവതും അകന്ന് നില്ക്കുവാനും ശ്രമിക്കുക. ഡോക്ടർ കുറിച്ച് തന്ന മരുന്നുകൾ കൃത്യമായി കഴിക്കുകയും വേണം.
13. പനിയുള്ളവരിൽ നിന്ന് അകന്ന് നില്ക്കുക
മഴക്കാലത്ത് പലതരം അസുഖങ്ങൾ സ്വാഭാവികമായതിനാൽ പനി ബാധിച്ചവരിൽ നിന്ന് അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
14. നനഞ്ഞ ഷൂസ് വേണ്ട
ഷൂസ് നനഞ്ഞിരിക്കുകയാണെങ്കിൽ നന്നായി വൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവു. ഉണങ്ങാത്ത ഷൂസ് കാലുകൾക്ക് ചർമ പ്രശ്നങ്ങൾ ഉണ്ടാക്കും.
15. നനവോടെ എ.സി മുറിയിൽ കയറരുത്
മഴ നനഞ്ഞാണെങ്കിലും ജോലി സ്ഥലത്ത് പോകാതിരിക്കാനാവില്ലല്ലോ. പക്ഷെ നനവോടെ എ.സി മുറികളിൽ കയറുന്നതും ചർമരോഗങ്ങൾ ക്ഷണിച്ചുവരുത്തും. എപ്പോഴും ഒരു ടവൽ കൈയ്യിൽ കരുതാൻ മറക്കരുത്.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്