Connect with us

Breaking News

കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയാന്‍ മാര്‍ഗരേഖയുമായി വനിത ശിശുവികസന വകുപ്പ്

Published

on

Share our post

കണ്ണൂർ : ലൈംഗികാതിക്രമങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കുന്ന നിര്‍ദേശങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്. മറ്റൊരാളുടെ പെരുമാറ്റവും സ്പര്‍ശനവും നല്ല ഉദ്ദേശ്യത്തോടുകൂടിയുള്ളതാണോ എന്നെങ്ങനെ തിരിച്ചറിയാം, മോശമായ പെരുമാറ്റം ഉണ്ടായാല്‍ എന്തുചെയ്യണം, സുരക്ഷിതമായതും സുരക്ഷിതമല്ലാത്തതുമായ പെരുമാറ്റം എങ്ങനെ? തുടങ്ങിയവ വിശദീകരിക്കുന്ന ലഘുലേഖ പുറത്തിറക്കി.

ജില്ലാശിശുസംരക്ഷണ യൂണിറ്റ്, സെക് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ തയ്യാറാക്കിയ ലഘുലേഖ മലപ്പുറം തൃക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പ്രവേശനോത്സവച്ചടങ്ങില്‍ പുറത്തിറക്കി. മൂന്നുവയസ്സ് മുതലുള്ള കുട്ടികള്‍ക്ക് അവരുടെ ഭാഷയില്‍ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കേണ്ട കാര്യങ്ങളാണ് ഇതില്‍.

വേണ്ടാ എന്നു പറയാം

• നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ തൊടാന്‍ ശ്രമിച്ചാല്‍, ഉടുപ്പില്ലാത്ത ചിത്രങ്ങളോ വീഡിയോയോ കാണിച്ചാല്‍, നിങ്ങളുടെ സമ്മതമില്ലാതെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചാല്‍.

• ഇഷ്ടമില്ലാത്ത രീതിയില്‍ പെരുമാറിയാല്‍. കെട്ടിപ്പിടിച്ചാലും ഉമ്മവെച്ചാലും എടുത്താലും.

• ഉടുപ്പിട്ട ഭാഗങ്ങളില്‍ ആരെങ്കിലും തൊട്ടാല്‍. അവരുടെ ഉടുപ്പിട്ട് മറച്ച ഭാഗങ്ങള്‍ കാണിച്ചുതരുകയോ അവിടെ തൊടാന്‍ പറയുകയോ ചെയ്താല്‍.

• ആരുമില്ലാത്ത സ്ഥലത്തേക്ക് വരാന്‍ പറഞ്ഞാല്‍. ഉമ്മ തരാന്‍ പറഞ്ഞാല്‍.

ഇങ്ങനെ ചെയ്യണം

• ഇങ്ങനെ ചെയ്യുന്നവരോട് വീട്ടുകാരോടോ അധ്യാപകരോടോ പറയുമെന്ന് പറയണം. എന്നിട്ടും ചെയ്യാന്‍ ശ്രമിച്ചാല്‍ ഉറക്കെ കരയുകയോ ആളുകളുള്ള സ്ഥലത്തേക്ക് ഓടിപ്പോകുകയോ ചെയ്യണം. കൈയില്‍ മുറുകെപ്പിടിച്ചാല്‍ കൈയില്‍ കടിച്ചശേഷം ഓടിപ്പോകണം.

• ഇങ്ങനെ ആരെങ്കിലും ചെയ്യുകയോ വീട്ടില്‍ പറയരുത് എന്നു പറയുകയോ സമ്മാനങ്ങള്‍ തരുകയോ ചെയ്താല്‍ വീട്ടിലോ അധ്യാപകരോടോ പറയണം. വീട്ടില്‍നിന്നുണ്ടായാല്‍ സ്‌കൂളിലും സ്‌കൂളില്‍നിന്നുണ്ടായാല്‍ വീട്ടിലും പറയാന്‍ മടിക്കരുത്.

ഇതുകൂടി

• മറ്റുള്ളവര്‍ പരിചയപ്പെടുമ്പോള്‍ നമ്മുടെ സമ്മതത്തോടുകൂടി ഹസ്തദാനം കൊടുക്കുന്നത് സുരക്ഷിതമായ സ്പര്‍ശനമാണ്.

• മാതാപിതാക്കള്‍ കൂടെയുള്ളപ്പോള്‍ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കായി ഉടുപ്പിട്ട് മറച്ച ഭാഗങ്ങളില്‍ നമ്മുടെ അനുവാദത്തോടെ തൊടുന്നതില്‍ കുഴപ്പമില്ല.

• നിങ്ങള്‍ പറയുന്നത് മുതിര്‍ന്നവര്‍ വിശ്വസിക്കാതിരുന്നാല്‍ വേറേ മുതിര്‍ന്നവരോട് പറഞ്ഞുകൊടുക്കണം.

• ചൈല്‍ഡ്‌ലൈന്‍ നമ്പറായ 1098ല്‍ വിളിച്ച് കാര്യങ്ങള്‍ പറയാം. സഹായത്തിന് വേണമെങ്കില്‍ പോലീസും വരും.

• മറ്റുള്ളവരോട് സുരക്ഷിതമല്ലാത്ത രീതിയില്‍ പെരുമാറരുത്. മറ്റുള്ളവര്‍ അരുത് എന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യരുത്.


Share our post

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Breaking News

ബെംഗളൂരു നഗരത്തിൽ 6.77 കോടിയുടെ ലഹരിവേട്ട; ഒൻപത് മലയാളികള്‍ അറസ്റ്റിൽ

Published

on

Share our post

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന മൂന്നു റെയ്ഡുകളിലായി 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിൽ 9 മലയാളികളും ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 3.5 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവുമായി മലയാളി സിവിൽ എൻജിനീയർ ജിജോ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ഫ്ലാറ്റിൽ നിന്ന് 26 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. 3.5 കോടി രൂപയുടെ ലഹരിമരുന്ന് ഉൾപ്പെടെ 4.5 കോടി രൂപയുടെ വസ്തുക്കളാണ് ജിജോയിൽനിന്നു പിടികൂടിയത്. നേരത്തെ മൈസൂരു റോഡിലെ റിസോർട്ടിൽ നടന്ന റെയ്ഡിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു റെയ്ഡിൽ 110 ഗ്രാം എംഡിഎംഎ രാസലഹരിയുമായി ചില്ലറവിൽപനക്കാരായ 8 മലയാളികൾ അറസ്റ്റിലായി. ഇവരിൽനിന്ന് 2 കാറുകളും 10 മൊബൈൽ ഫോണുകളും ഉൾപ്പെടെ 27 ലക്ഷം രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തു.‍ബേഗൂരിനു സമീപം 2 കോടി രൂപ വിലവരുന്ന ഒരു കിലോ എംഡിഎംഎയുമായി നൈജീരിയൻ പൗരനും അറസ്റ്റിലായി. കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരിമരുന്നു വിൽക്കുന്ന വിദേശികൾ ഉൾപ്പെട്ട സംഘത്തിലെ മുഖ്യ സൂത്രധാരനാണ് ഇയാളെന്നാണു സൂചന. വീസ കാലാവധിക്കു ശേഷവും നഗരത്തിൽ കഴിയുന്ന ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസിനു (എഫ്ആർആർഒ) കൈമാറിയിട്ടുണ്ടെന്നു കമ്മിഷണർ പറഞ്ഞു.


Share our post
Continue Reading

Breaking News

കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്  കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.


Share our post
Continue Reading

Trending

error: Content is protected !!