Connect with us

Breaking News

സ്വയം തൊഴിൽ: വരുമാന പരിധി അഞ്ച് ലക്ഷമാക്കി

Published

on

Share our post

തിരുവനന്തപുരം : സ്വയം തൊഴിൽ സംരംഭക പദ്ധതിക്ക്‌ സംരംഭകന്റെ വാർഷിക വരുമാന പരിധി അഞ്ച് ലക്ഷമാക്കി. തൊഴിൽദായക സംരംഭങ്ങൾക്ക്‌ വരുമാനം പരിഗണിക്കാതെ ധനസഹായം നൽകും.  പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി വഴി നൽകേണ്ട സബ്‌സിഡി മാർഗരേഖയിലാണ്‌ ഈ നിർദേശം.

സബ്‌സിഡി ആനുകൂല്യത്തിന്‌ ഹാജരാക്കേണ്ട വരുമാന, ജാതി സർട്ടിഫിക്കറ്റുകളിലെ വ്യവസ്ഥ ഉദാരമാക്കും.
പലിശ സബ്‌സിഡി, സാങ്കേതികവിദ്യ കൈമാറ്റം, സാങ്കേതികവിദ്യ പുതുക്കൽ, കണ്ടുപിടിത്തം, പ്രതിസന്ധി തരണംചെയ്യൽ, പുനരുജ്ജീവനം, ഇൻക്യുബേഷൻ, സീഡ് സപ്പോർട്ട് ഫണ്ട്‌ തുടങ്ങിയ നൂതന ആശയങ്ങളും മാർഗരേഖയിലുണ്ട്‌. കൂടാതെ തൊഴിലും വരുമാനവും കണ്ടെത്താനുള്ള നൈപുണ്യ പരിശീലനത്തിനും മൈക്രോ സംരംഭങ്ങൾക്കും ധനസഹായം നൽകും.

വൃക്ക രോഗികൾക്ക് ആഴ്ചയിൽ 1000 രൂപ ക്രമത്തിൽ മാസവും 4000 രൂപ നൽകാൻ  അനുമതിയായതായും തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ശാരീരിക – മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ധനസഹായത്തിന്‌ വരുമാന പരിധിയില്ല. ബഡ്‌സ് സ്‌കൂൾ സ്‌പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ, ഊരുകൂട്ട വളന്റിയർമാർ മുതലായവരുടെ വേതനം വർധിപ്പിക്കും.

വയോജനങ്ങൾക്ക് സഹായ ഉപകരണവും നൽകും. പട്ടികവർഗവിഭാഗങ്ങൾക്കുള്ള ആനുകൂല്യത്തിന്‌ വരുമാന പരിധിയില്ല. ഖരമാലിന്യ സംസ്‌കരണത്തോടൊപ്പം ദ്രവമാലിന്യ സംസ്‌കരണത്തിനും ധനസഹായം ഉറപ്പാക്കും. സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാനും വരുമാന പരിധിയില്ലാതെ സഹായം നൽകുമെന്നും മാർഗരേഖ വ്യവസ്ഥ ചെയ്യുന്നു.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!