Breaking News
വാഹന ഇന്‍ഷുറന്‍സിന് ചെലവേറും; ഉയര്‍ന്ന നിരക്ക് ഇന്ന് മുതല്‍
കൊച്ചി : വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ചെലവേറും. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കേന്ദ്രം വര്‍ധിപ്പിച്ചു. പുതുക്കിയനിരക്ക് ഇന്ന് നിലവില്‍ വന്നു.വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് പ്രീമിയത്തില്‍ 15 ശതമാനം ഇളവനുവദിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു. സ്വകാര്യ രജിസ്ട്രേഷനുള്ള വിന്റേജ് കാറുകള്‍ക്ക് പ്രീമിയത്തിന്റെ പകുതി അടച്ചാല്‍മതി.
വൈദ്യുതവാഹനങ്ങള്‍ക്ക് 15 ശതമാനവും ഹൈബ്രിഡ് വൈദ്യുതവാഹനങ്ങള്‍ക്ക് 7.5 ശതമാനവും ഇളവുനല്‍കും. രണ്ടുവര്‍ഷത്തെ കോവിഡ് ഇടവേളയ്ക്കുശേഷമാണ് അടിസ്ഥാന പ്രീമിയം തുക വര്‍ധിപ്പിക്കുന്നത്. 2019-’20 സാമ്പത്തികവര്‍ഷമായിരുന്നു അവസാനം സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം പുതുക്കിയത്.
പുതിയവാഹനങ്ങള്‍ വാങ്ങുമ്പോള്‍ കാറാണെങ്കില്‍ മൂന്നുവര്‍ഷത്തെയും ഇരുചക്രവാഹനമാണെങ്കില്‍ അഞ്ചുവര്‍ഷത്തെയും സിംഗിള്‍ പ്രീമിയം നിര്‍ബന്ധമാണ്. ഇതില്‍ ഒരുവര്‍ഷത്തെ പൂര്‍ണ ഇന്‍ഷുറന്‍സും ബാക്കി തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വാഹനാപകടംകാരണം പൊതുജനങ്ങള്‍ക്കോ അവരുടെ മുതലിനോ വസ്തുവകകള്‍ക്കോ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളാണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയില്‍ കവര്‍ ചെയ്യുന്നത്.
പുതിയ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിരക്ക് രൂപയില്‍ (പഴയനിരക്ക്ബ്രാക്കറ്റില്)
സ്വകാര്യ കാര്‍: വാര്‍ഷിക പ്രീമിയം മൂന്നുവര്‍ഷ സിംഗിള്‍ പ്രീമിയം
- എന്ജിന് 1000 സി.സി. വരെ: 2094 (2072) 6521 (5286)
- 1000 സി.സി.- 1500 സി.സി.: 3416 (3221) 10,640 (9534)
- 1500 സി.സി.ക്ക് മുകളില്‍: 7897 (7890) 24,596 (24,305)
ഇരുചക്രവാഹനങ്ങള്‍: വാര്‍ഷിക പ്രീമിയം അഞ്ചുവര്‍ഷ സിംഗിള്‍ പ്രീമിയം
- എന്ജിന് 75 സി.സി.: 538 (482) 2901 (1045)
- 75 സി.സി.- 150 സി.സി.: 714 (752) 3851 (3285)
- 150 സി.സി.- 350 സിസി: 1366 (1193) 7365 (5435)
- 350 സി.സി.ക്ക് മുകളില്‍: 2804 (2323) 15,117 (13,034)
പുതിയ വൈദ്യുതവാഹനങ്ങള്
സ്വകാര്യ കാര്‍: മുന്നുവര്‍ഷ സിംഗിള്‍ പ്രീമിയം
- എന്ജിന് 30 കിലോവാട്ടില്‍ കൂടാത്തത്: 5543
- 30 കിലോവാട്ടിനുമുകളില്‍ 65 കിലോവാട്ടില്‍ കൂടാത്തത്: 9044
- 65 കിലോവാട്ടിനുമുകളില്‍: 20,907
ഇരുചക്രവാഹനം: അഞ്ചുവര്‍ഷ സിംഗിള്‍ പ്രീമിയം
- മൂന്നു കിലോവാട്ടില്‍ കൂടാത്തത്: 2466
- മൂന്നു കിലോവാട്ടിനുമുകളില്‍ ഏഴുകിലോവാട്ടില് കൂടാത്തത്: 3273
- ഏഴുകിലോവാട്ടിന് മുകളില്‍ 16 കിലോവാട്ടില്‍ കൂടാത്തത്: 6260
- 16 കിലോവാട്ടിനുമുകളില്‍: 12,849
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു