Connect with us

Breaking News

സ്കൂളിൽ പി.ടി.എ ഫണ്ടെന്ന പേരിൽ നിർബന്ധിത പിരിവ് നടത്തിയാൽ നടപടി

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ പി.ടി.എ ഫണ്ടെന്ന പേരിൽ രക്ഷിതാക്കളിൽനിന്ന് നിർബന്ധിത പിരിവ് നടത്തരുതെന്നും നടത്തിയാൽ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പി.ടി.എ ഫണ്ട് പിരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം പ്രധാനാധ്യാപകർക്ക് ആയിരിക്കണം. രക്ഷിതാക്കളുടെ കഴിവിന് അനുസരിച്ചുള്ള തുക മാത്രമേ ഈടാക്കാവൂ.

വിദ്യാർഥികളോട് വിവേചനത്തോടെ പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെയും നടപടിയുണ്ടാകും. കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസിന്റെ സ്വഭാവസർട്ടിഫിക്കറ്റ് നിർബന്ധമാണ്. രാവിലെയും വൈകിട്ടും സ്കൂളുകൾക്ക് മുന്നിൽ പൊലീസ് സേവനമുണ്ടാകും. സ്‌കൂൾ പരിസരത്തെ കടകളിൽ ലഹരിയും നിരോധിത വസ്തുക്കളും വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തും. 

സ്കൂൾ പ്രവേശനോത്സവത്തിന് എയ്ഡഡ് സ്കൂളുകൾക്കും 71 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മറിച്ചുള്ള പ്രചാരണം ശരിയല്ല. ഈ സാമ്പത്തിക വർഷം പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. പഠനമികവ് ഉയർത്തുന്ന വിവിധ പദ്ധതികൾക്കൊപ്പം കലോത്സവവും കായിക, ശാസ്ത്ര മേളകളും അടക്കം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുക മാറ്റിവച്ചിട്ടുണ്ട്– മന്ത്രി പറഞ്ഞു.


Share our post

Breaking News

പോലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടൻ താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.


Share our post
Continue Reading

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Trending

error: Content is protected !!