Connect with us

Breaking News

വീടുപണിക്ക് ചുമട്ടുകൂലി ലാഭിക്കാൻ യുവാവിന്റെ സൂത്രം; ശ്രദ്ധ നേടി ‘വണ്ടിപ്പാലം’

Published

on

Share our post

കോട്ടയ്ക്കല്‍: വീടുപണിയുന്നിടത്തേക്ക് റോഡില്ലെങ്കില്‍ ഉള്ള പണം മുഴുവന്‍ ചുമട്ടുകൂലിയായി പോകും. എണ്ണിച്ചുട്ട പണവുമായി എളാപ്പയ്ക്ക്(പിതൃസഹോദരന്‍) വീടുവെയ്ക്കാനൊരുങ്ങിയപ്പോള്‍ ഫൈസലിന്റെ മുന്നിലെ പ്രധാന പ്രശ്നവും ഇതായിരുന്നു. റോഡില്‍നിന്ന് നൂറടിയിലേറെ ചെങ്കുത്തായ പറമ്പിലൂടെവേണം കല്ലും സിമന്റും കമ്പിയുമെല്ലാം എത്തിക്കാന്‍. ആകെയുള്ളത് 15 ലക്ഷം രൂപയാണ്. ഇതില്‍നിന്ന് വലിയൊരു സംഖ്യ ചുമട്ടുകൂലിയായി പോയാല്‍ പിന്നെ ബാക്കി പണികള്‍ക്ക് പണമുണ്ടാകില്ല.

ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച ഫൈസല്‍ പ്രശ്നം പരിഹരിക്കാന്‍ ഒരു സൂത്രം കണ്ടെത്തി- റോഡില്‍നിന്ന് വീടുപണിയുന്നിടത്തേക്ക് സാധനങ്ങള്‍ നീക്കാന്‍ ഒരു കുഞ്ഞുപാലം പണിതു. കൊണ്ടോട്ടിക്കടുത്ത് തുറക്കല്‍ മുണ്ടക്കുളത്തെ ആനമെയ്ത്തടം ഫൈസലാണ് പിതൃസഹോദരന്‍ സെയ്തലവിയുടെ വീടുപണിക്ക് സാധനം കൊണ്ടുപോകാന്‍ ഇങ്ങനെയൊരു സൂത്രവിദ്യ ഒരുക്കിയത്.

സെന്‍ട്രിങ് ജോലിക്കാരനായ ഫൈസല്‍ വാര്‍പ്പുപണിക്ക് കൊണ്ടുവന്നിട്ട മരപ്പലകകള്‍ ഉപയോഗിച്ച് വലിയ പണച്ചെലവില്ലാതെയാണ് ഇതു പണിതത്. പാലത്തില്‍ കല്ലും സിമന്റും മരവുമൊക്കെ വെയ്ക്കാന്‍ ചക്രം പിടിപ്പിച്ച സ്റ്റാന്‍ഡുണ്ട്. പഴയ ഒരു ബൈക്ക് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ഇരുമ്പുകയര്‍കൊണ്ട് ബൈക്കിന്റെ പിന്‍ചക്രവുമായി ചക്രം പിടിപ്പിച്ച സ്റ്റാന്‍ഡിനെ ബന്ധിപ്പിച്ചു. സ്റ്റാന്‍ഡില്‍ സാധനങ്ങള്‍ കയറ്റിവെച്ച് ബൈക്ക് പ്രവര്‍ത്തിപ്പിച്ചാല്‍ അത് തിരിയുന്ന ശക്തിയില്‍ സ്റ്റാന്‍ഡ് മുന്നോട്ടുപോകും. സെക്കന്‍ഡുകള്‍ കൊണ്ട് സാധനങ്ങള്‍ അവിടെയെത്തും. സാധനങ്ങള്‍ ഇറക്കിയശേഷം ബൈക്ക് ന്യൂട്രലാക്കിയാല്‍ സ്റ്റാന്‍ഡ് തിരികെപ്പോകും. ഒറ്റ ട്രിപ്പില്‍ അഞ്ചു കല്ലുകള്‍വരെ സ്റ്റാന്‍ഡില്‍ വെയ്ക്കാം.

സിമന്റ്, മണല്‍, കമ്പി, കല്ല് തുടങ്ങി ഈ വീടിനുവേണ്ട സാധനങ്ങളെല്ലാം വണ്ടിപ്പാലത്തില്‍ അടുക്കിവെച്ചാണ് ഫൈസല്‍ അങ്ങോട്ടെത്തിച്ചത്. കയറ്റാനും ഇറക്കാനും ഓരോ ആളും ഇറക്കിയത് അട്ടിക്കുവെയ്ക്കാന്‍ മറ്റൊരാളും- ഇങ്ങനെ മൂന്നുപേര്‍ മതി. ഇരട്ടിയാളുകളുടെ ജോലി നടക്കുകയും ചെയ്യും.

കൂട്ടുകാരന്റെയടുത്തുനിന്ന് ചെറിയ വിലയ്ക്ക് വാങ്ങിയ പഴയ ബൈക്കാണ് ഫൈസല്‍ ഇതിന് ഉപയോഗിച്ചത്. ഈ രീതിയില്‍ സാധനമെത്തിച്ചതുകൊണ്ട് ചുമട്ടുകൂലിയിനത്തില്‍ വലിയൊരു സംഖ്യ ലാഭിക്കാന്‍ കഴിഞ്ഞതായി ഫൈസല്‍ പറഞ്ഞു. സെയ്തലവിയുടെ വീടിന്റെ വാര്‍പ്പുപണികള്‍ ഫൈസലും സംഘവും തന്നെയാണ് ചെയ്യുന്നത്.

മെക്കാനിക്കല്‍ ജോലികളില്‍ പ്രത്യേക താത്പര്യമുണ്ട് ഫൈസലിന്. ഏഴാം ക്ലാസ് വരെമാത്രമേ പഠിച്ചിട്ടുള്ളൂ. എങ്കിലും ഫൈസലിന് ബൈക്കുള്‍പ്പെടെയുള്ള വാഹനങ്ങളുടെ പ്രവര്‍ത്തനതത്ത്വങ്ങളെല്ലാം നന്നായറിയാം. ബൈക്ക് ഉപയോഗിച്ച് കിണറില്‍നിന്ന് മണ്ണു കോരാനും ഇതേ വിദ്യ ഉപയോഗിക്കാമെന്ന് ഫൈസല്‍ പറഞ്ഞു. കപ്പിയുമായി ബന്ധിപ്പിച്ച് ബൈക്ക് തിരിച്ച് ഇത് എളുപ്പത്തില്‍ ചെയ്യാം- അതിനുള്ള തയ്യാറെടുപ്പിലാണ് ഫൈസല്‍ മുണ്ടക്കുളം.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!