Connect with us

Breaking News

തെരുവ് വിളക്കുകൾ കണ്ണടച്ചു; ഇരുട്ടിലമർന്ന്‌ കൂത്തുപറമ്പ് നഗരം

Published

on

Share our post

കൂത്തുപറമ്പ് : കൂത്തുപറമ്പ് ടൗണിൽ രാത്രിയിലെത്തുന്നവർ കൈയിൽ വെളിച്ചം കരുതിയില്ലെങ്കിൽ ‘പെട്ടത്‌’ തന്നെ. ബസ്‌സ്റ്റാൻഡിനകത്തും വിവിധയിടങ്ങളിലും സ്ഥാപിച്ച തെരുവുവിളക്കുകളിൽ മിക്കതും കണ്ണടച്ചതാണ് സന്ധ്യയാകുന്നതോടെ ടൗണിനെ അന്ധകാരത്തിലാക്കുന്നത്. കടകളിൽനിന്നുള്ള വെളിച്ചമാണ് ടൗണിലെത്തുന്നവർക്ക് ആശ്വാസം. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവരും ഓഫീസ് വിട്ട് രാത്രിയിൽ ടൗണിലെത്തിച്ചേരുന്നവരുമാണ് ദുരിതം അനുഭവിക്കുന്നത്. ടൗണിൽ തെരുവുനായ്ക്കൾ തമ്പടിക്കുന്നതിനാൽ ഏറെ ഭയപ്പാടോടെയാണ് ഇവർ ടൗണിലെത്തുന്നത്. ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറ സംവിധാനവും തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ കാര്യക്ഷമമാകുന്നില്ല.

ബസ്‌സ്റ്റാൻഡിലുടനീളം അധികൃതർ എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ അവയിൽ മിക്കവയും പ്രവർത്തിക്കുന്നില്ല. ബസ്‌സ്റ്റാൻഡിനകത്ത് ബസ് കയറി വരുന്നിടത്തായുള്ള ചെറിയ പ്രകാശത്തിൽ മൂന്ന് ബൾബുകൾ മാത്രമാണ് കത്തുന്നത്. പാനൂർ ഭാഗത്ത് ബസ് കാത്തുനിൽക്കുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. പൊതുവേ ഒഴിഞ്ഞതും കടകളിൽനിന്നുള്ള വെളിച്ചമെത്താത്തതുമായ ഇവിടെ ഒരു ബൾബുപോലും കത്തുന്നില്ല.

രാത്രി ഒൻപതുവരെയാണ് സ്റ്റാൻഡിനകത്തുനിന്ന്‌ ബസ്സിൽ യാത്രക്കാരെ കയറ്റുന്നത്. തുടർന്ന് സ്റ്റാൻഡിന് മുൻവശത്തും വിവിധ സ്ഥലങ്ങളിലും നിർത്തിയിട്ടാണ് യാത്രക്കാരെ കയറ്റുന്നത്. സ്റ്റാൻഡിനകത്ത് ഇരിപ്പിടങ്ങളുണ്ടെങ്കിലും വെളിച്ചമില്ലാത്തതിനാൽ സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർക്ക് സ്റ്റാൻഡിന് പുറത്ത് വെളിച്ചമുള്ളിടത്ത് ബസ് കാത്തിരിക്കേണ്ട സ്ഥിതിയാണ്.

തലശ്ശേരി റോഡിൽ നഗരസഭ ഓഫീസ് മുതൽ ബസ്‌സ്റ്റാൻഡ് വരെയുള്ള സ്ഥലത്തെ തെരുവുവിളക്കുകൾ മിക്കവയും കണ്ണടച്ചു. മട്ടന്നൂർ റോഡിൽ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച തെരുവുവിളക്കുകളുള്ളത് ആശ്വാസമാണെങ്കിലും അവയിൽ ചിലത് വാഹനമിടിച്ചും മറ്റും തകരാറിലായതിനാൽ ചിലയിടങ്ങളിൽ പ്രയാസമാകുന്നുണ്ട്.

കണ്ണൂർ റോഡിൽ തെരുവുവിളക്കുകളുണ്ടെങ്കിലും കടയിലാണ് അതിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. അതിനാൽ മിക്കപ്പോഴും കടക്കാരന്റെ പ്രവർത്തനസമയത്തെ ആശ്രയിച്ചാണ് തെരുവുവിളക്കുകളുടെ പ്രവർത്തനം നടക്കുന്നത്. ട്രഷറി റോഡിലൂടെ മിനി പാർക്കിനുള്ളിലെ വെളിച്ചമുള്ളതിനാലാണ് കാൽനടയാത്രക്കാർക്ക് ഭീതികൂടാതെ കടന്നുപോകാൻ കഴിയുന്നത്. പഴയ പോലീസ് ക്വാർട്ടേഴ്സിനു മുന്നിലുള്ള റോഡ് പൂർണമായും ഇരുട്ടിലാണ്. കാർ പാർക്കിങ്‌ സ്ഥലമായതിനാൽ രാത്രിയിൽ നിർത്തിയിട്ട വാഹനങ്ങളെടുക്കാൻ വരുന്നവർ കൈയിൽ വെളിച്ചവും കരുതേണ്ട സ്ഥിതിയാണ്.

മാറോളിഘട്ട് ടൗൺ സ്ക്വയറിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് നഗരത്തിലെ അന്ധകാരത്തിൽനിന്ന്‌ അല്പമെങ്കിലും മോചനം നൽകുന്നത്. കണ്ണൂർ റോഡ് ജങ്‌ഷനിലും ഊട്ടി, ബെംഗളൂരു ബസ് കാത്തുനിൽക്കുന്നവർക്കും ഓട്ടോറിക്ഷകളിൽ പോകേണ്ടവർക്കും ഹൈമാസ്റ്റ് ലൈറ്റ് ഏറെ സഹായകമാവുകയാണ്. കഴിഞ്ഞദിവസം സാങ്കേതിക കാരണങ്ങളാൽ ലൈറ്റ് പ്രവർത്തിക്കാഞ്ഞതിനെത്തുടർന്ന് നഗരം പൂർണമായും ഇരുട്ടിലമർന്നിരുന്നു.

കണ്ണൂർ റോഡ് ജങ്‌ഷന് സമീപത്തൂടെ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിലെത്തുന്ന വഴിയിലും കണ്ണാസ്പത്രിക്കുമുന്നിലൂടെ താലൂക്ക് ആസ്പത്രിയിലെത്തുന്ന റോഡിലെയും തെരുവുവിളക്കുകൾ മാസങ്ങളോളം പ്രവർത്തനരഹിതമായിരുന്നു. നാട്ടുകാരുടെ നിരന്തരമായ ഇടപെടലിലൂടെ ലൈറ്റുകൾ പൂർണമായും പ്രവർത്തനക്ഷമമായതിനാൽ ഇതുവഴി കടന്നുപോകുന്നവർക്ക് ഏറെ സഹായകരമായി.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!