Connect with us

Breaking News

സർക്കാർ ശമ്പളത്തിന് പഞ്ചിങ് കടമ്പ; പതിവായി വൈകിയാൽ ശമ്പളമോ അവധിയോ നഷ്ടം

Published

on

Share our post

തിരുവനന്തപുരം : ഹാജർ രേഖപ്പെടുത്തുന്നതിന് വിരലടയാളം പതിക്കാൻ സംവിധാനമുള്ള എല്ലാ സർക്കാർ ഓഫിസുകളും അതിനെ ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ഇതോടെ, പതിവായി വൈകിയെത്തുന്നവർക്ക് ശമ്പളമോ അവധിയോ നഷ്ടപ്പെടും. 

എല്ലാ സർക്കാർ ഓഫിസുകളിലും പഞ്ചിങ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും മുക്കാൽ പങ്ക് ഓഫിസുകളിലേ ഇതു ഫലപ്രദമായി നടപ്പായിട്ടുള്ളൂ. മാത്രമല്ല, പഞ്ചിങ് നടപ്പാക്കിയ മിക്ക ഓഫിസുകളും അതിനെ ‘സ്പാർക്കു’മായി ബന്ധിപ്പിച്ചിട്ടുമില്ല. 

വൈകിയെത്തുന്നവർക്കും നേരത്തേ പോകുന്നവർക്കും ജോലിക്കെത്തിയശേഷം മുങ്ങുന്നവർക്കും മേലുദ്യോഗസ്ഥർ എതിർത്തില്ലെങ്കിൽ നിലവിൽ അതു ശമ്പളത്തെ ബാധിക്കുന്നില്ല. സ്പാർക്കുമായി ബന്ധിപ്പിച്ചാൽ ഈ ‘സ്വാതന്ത്ര്യ’ത്തിനു മേൽ പിടിവീഴുമെന്നതിനാലാണ് മിക്ക ഓഫിസുകളും അതിന് തയാറാകാത്തത്. ഇതേക്കുറിച്ച് വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് പഞ്ചിങ്–സ്പാർക് ബന്ധിപ്പിക്കലിന് ചീഫ് സെക്രട്ടറി വി.പി. ജോയ് ഇന്നലെ വീണ്ടും ഉത്തരവിറക്കിയത്. വകുപ്പ് മേധാവികൾ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

പുതുതായി നിയമനം നേടുന്നവരും ഡപ്യൂട്ടേഷൻ കഴിഞ്ഞ് സെക്രട്ടേറിയറ്റിൽ തിരിച്ചെത്തുന്നവരും ആദ്യ ദിവസം മുതൽ തന്നെ പഞ്ച് ചെയ്ത് തുടങ്ങണമെന്നും ഇല്ലെങ്കിൽ ശമ്പളം നഷ്ടമാകുമെന്നുമുള്ള ഉത്തരവും ഇന്നലെയിറക്കി. 2017 ൽ സെക്രട്ടേറിയറ്റിലാണ് പഞ്ചിങ്ങിനെ ആദ്യമായി സ്പാർക്കുമായി ബന്ധിപ്പിച്ചത്. തുടർന്ന് മറ്റ് ഓഫിസുകളിലേക്കും വ്യാപിപ്പിക്കുന്ന നടപടിക്ക് തുടക്കമിട്ടെങ്കിലും കോവിഡിനെത്തുടർന്ന് നിർത്തിവയ്ക്കേണ്ടി വന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് പഞ്ചിങ് പുനരാരംഭിച്ചത്.

പഞ്ചിങ്–സ്പാർക് ബന്ധിപ്പിക്കൽ: വ്യവസ്ഥകൾ ഇങ്ങനെ:-

∙ വൈകിയെത്തിയാലും ഒരു മാസം 300 മിനിറ്റ് ഗ്രേസ് ടൈം ലഭിക്കും; ഒരു ദിവസം പരമാവധി 60 മിനിറ്റ്.

∙ ഒരു മാസം 16 മുതൽ അടുത്ത മാസം 15 വരെയാകും ഗ്രേസ് ടൈം കണക്കാക്കുക.

∙ അവധി അപേക്ഷകൾ സ്പാർക്കിലൂടെ നൽകണം. ഇല്ലെങ്കിൽ അനധികൃതമായി ഹാജരാകാതിരുന്നതായി കണക്കാക്കി ശമ്പളം കുറയ്ക്കും. പിന്നീട് ഈ ദിവസത്തേക്ക് അവധി അപേക്ഷിച്ചാൽ ശമ്പളം തിരികെ ലഭിക്കും.

∙ ഗ്രേസ് ടൈം ഉപയോഗിച്ചുകഴിഞ്ഞ ശേഷവും താമസിച്ചുവരികയും നേരത്തേ പോകുകയും ചെയ്താൽ അനധികൃമായി ഹാജരാകാതിരുന്നതായി കണക്കാക്കി ആ ദിവസത്തെ ശമ്പളം കുറയ്ക്കും.

∙ ഒരുദിവസം 7 മണിക്കൂർ ആണ് ജോലി സമയം. ഒരു മാസം 10 മണിക്കൂറിലേറെ അധിക ജോലി ചെയ്താൽ ഒരു ദിവസം കോംപൻസേറ്ററി ഓഫ്.

∙ ഒറ്റത്തവണ മാത്രമുള്ള പഞ്ചിങ് അവധിയായി ക്രമീകരിക്കാനേ കഴിയൂ.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!