Connect with us

Breaking News

കൊട്ടിയൂർ ഉത്സവം: കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും; ഒരുക്കങ്ങൾ ഇങ്ങനെ

Published

on

Share our post

കൊട്ടിയൂർ  : മേയ് 10 മുതൽ ജൂൺ 10 വരെ നടക്കുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രം വൈശാഖ മഹോത്സവ ഭാഗമായി കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും. ഉത്സവ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ കളക്ടറേറ്റിൽ ചേർന്ന കൊട്ടിയൂർ ദേവസ്വം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഉത്സവനഗരിയുടെ ഒരുകിലോമീറ്റർ ചുറ്റളവിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തിയതായി ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഉത്സവ നടത്തിപ്പെന്നും അദ്ദേഹം അറിയിച്ചു. പേരാവൂർ-കൊട്ടിയൂർ റോഡിൽ നടക്കുന്ന ട്രഞ്ചിങ് പ്രവൃത്തികൾ ഉത്സവഭാഗമായി താത്കാലികമായി നിർത്തിവെക്കാൻ പൊതുമരാമത്ത് വകുപ്പിനും ജല അതോറിറ്റിക്കും കളക്ടർ എസ്.ചന്ദ്രശേഖർ നിർദേശം നൽകി. സണ്ണി ജോസഫ് എം.എൽ.എ., എ.ഡി.എം. കെ.കെ.ദിവാകരൻ, മലബാർ ദേവസ്വം ബോർഡ് അസി. കമ്മിഷണർ എം.വി.സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.

ഒരുക്കങ്ങൾ ഇങ്ങനെ:-

* ഭക്തരുടെ താമസത്തിനായി കൈലാസം, ഗംഗ, മഹാദേവ വിശ്രമകേന്ദ്രങ്ങൾക്ക് പുറമെ മന്ദംചേരിയിൽ രണ്ട് നിലകളുള്ള സത്രവും നിലവിലെ ഷോപ്പിങ് കോംപ്ലക്സിന് മുകളിൽ ഒൻപത് മുറികളുള്ള വിശ്രമകേന്ദ്രവും.

* വാഹന പാർക്കിങ്ങിന് നിലവിലെ അഞ്ച് പാർക്കിങ് യാർഡുകൾ സജ്ജം.

* തിരക്ക് നിയന്ത്രിക്കാൻ 300 വളന്റിയർമാരെ നിയോഗിക്കും. ശുചീകരണ പ്രവൃത്തികൾ കാര്യക്ഷമമാക്കും. ശൗചാലയങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്തും.

* അക്കരെ-ഇക്കരെ ക്ഷേത്രനഗരികളിൽ ശുദ്ധജലമെത്തിക്കാൻ നിലവിലെ ഏഴ് കിണറുകൾ ഉപയോഗപ്പെടുത്തും. കിണറുകളിലെ ജലം വാട്ടർ പ്യൂരിഫയർ സഹായത്തോടെ ശുദ്ധീകരിച്ച് പ്രത്യേക പൈപ്പുകൾ വഴി വിതരണം ചെയ്യും. കിണറുകൾ ചെളി കോരി വൃത്തിയാക്കി ക്ലോറിനേഷൻ തുടങ്ങി.

* ഉത്സവനഗരിയിൽ ഹരിത മാനദണ്ഡങ്ങൾ നടപ്പാക്കും. പ്ലാസ്റ്റിക് സഞ്ചികൾ അനുവദിക്കില്ല. ജൈവമാലിന്യ ശുചീകരണത്തിന് മാത്രം 35 തൊഴിലാളികളെ നിയോഗിക്കും. ജൈവമാലിന്യ സംസ്കരണത്തിന് ഇൻസിനറേറ്റർ സ്ഥാപിക്കും. ബയോ ഡീഗ്രേഡബിൾ കവറുകളിലാവും പ്രസാദവിതരണം.

* അക്കരെ കൊട്ടിയൂർ ക്ഷേത്രം, ഇക്കരെ കൊട്ടിയൂർ കിഴക്കെ നട, നടുക്കുനി, മന്ദംചേരി എന്നിവിടങ്ങളിൽ വഴിപാട് കൗണ്ടറും പ്രസാദ വിതരണ കൗണ്ടറും ഒരുക്കും.

* നിലവിലെ അന്നദാന കയ്യാലയ്ക്കുപുറമെ ഒരു അന്നദാന ഹാൾ കൂടി നിർമിച്ച് അക്കരെ കൊട്ടിയൂരിൽ ഭക്തർക്കുള്ള അന്നദാനം വിപുലപ്പെടുത്തും

* ക്ഷേത്രദർശനം സുഗമമാക്കാൻ അക്കരെ കൊട്ടിയൂരിൽ ഫ്ളൈ ഓവർ.

* ക്രമസമാധാനപാലനവും ട്രാഫിക് നിയന്ത്രണവും പോലീസ് ഉറപ്പ് വരുത്തും. ഇതിന് വനിതാ പോലീസ് ഉൾപ്പെടെ കൂടുതൽ സേനയെ നിയോഗിക്കും

* കൊട്ടിയൂർ പമ്പ് ഹൗസ് വഴിയുള്ള ശുദ്ധജലവിതരണം വാട്ടർ അതോറിറ്റി ഉറപ്പാക്കും.

* കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് മരുന്നും 24 മണിക്കൂർ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ആംബുലൻസ് സേവനവുമുണ്ടാവും. അക്കരെ കൊട്ടിയൂരിൽ ആരോഗ്യ ക്ലിനിക്കിനുള്ള സൗകര്യം ദേവസ്വം ബോർഡ് ഉറപ്പാക്കും.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!