Connect with us

Breaking News

കെട്ടിട പുനർനിർമാണം: നിലവിലെ വാട്ടർ കണക്‌ഷൻ വിഛേദിക്കാതെ തന്നെ പുതിയതിലേക്ക് മാറാം

Published

on

Share our post

തിരുവനന്തപുരം : കെട്ടിടം പുനർനിർമിക്കുമ്പോൾ നിലവിലെ വാട്ടർ കണക‍്ഷൻ വിഛേദിക്കാ‍തെ തന്നെ ഇനി പഴയ കൺസ്യൂമർ നമ്പറിൽ സ്പെഷൽ കണക‍്ഷനിലേക്ക് മാറാം. കെട്ടിടം പണി പൂർത്തിയായി ഉപയോക്താവ് അപേക്ഷിക്കുന്ന മുറയ്ക്ക് (കെട്ടിട നമ്പർ രേഖപ്പെടുത്തിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെ) ഗാർഹിക/ഗാർഹികേതര വിഭാഗത്തിലേക്ക് മാറ്റി നൽകും.

കെട്ടിടം പുനർനിർമിക്കുമ്പോൾ പ്ലമ്പർമാരുടെ സഹായം കൂടാതെ, ഓഫിസ്ത‍ല നടപടികൾ പൂർത്തീകരിച്ച്, ഗാർഹിക–ഗാർഹികേതര വിഭാഗങ്ങളിലേക്ക് കണക‍്ഷൻ മാറ്റാനുള്ള സംവിധാനമാണ് ജല അതോറിറ്റി നടപ്പാക്കുന്നത്. ഇതിനായി വാട്ടർ കണക‍്ഷന്റെ നടപടിക്രമങ്ങളും ലഘൂകരിച്ചു. ഇടനിലക്കാരെ ഒഴിവാക്കാനും ഉപയോക്താക്കൾക്ക് അനാവശ്യ ചെലവുകൾ ഉണ്ടാകുന്നത് തടയാനുമാ‍ണ് പരിഷ്കാരം.

കെട്ടിടം പുനർ‍നിർമിക്കുമ്പോൾ, പൈപ്പ് ലൈൻ കണക‍്ഷനും പ്രവർത്തനക്ഷമമായ മീറ്ററും ഉണ്ടെങ്കിലും പ്ലമർ മുഖേന പഴയ കണക‍്ഷൻ വി‍ഛേദിക്കുന്നതിനും, പുതിയ കെട്ടിടത്തിലേക്ക് ഗാർഹിക/ഗാർഹികേതര കണക‍്ഷൻ എടുക്കുന്നതിനും ഉപയോക്താക്കൾക്ക് നിലവിൽ സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഉണ്ടാകുന്ന സ്ഥിതിയാണ്. പരാതികൾ വ്യാപകമായതോടെയാണ് പുതിയ സംവിധാനം തീരുമാനിച്ചത്. 

  • നിലവിലെ കെട്ടിടം പൂർണമായി പൊളിച്ചു കളയുകയും, അവർക്ക് സ്പെഷൽ /കാഷ്വൽ കണക‍്ഷൻ വേണമെന്ന് ആവശ്യപ്പെട്ടാൽ ഓഫിസ് തലത്തിൽ നിലവിലുള്ള കണക്‌ഷൻ കാഷ്വൽ കണക‍്ഷനായി മാറ്റി നൽകും. 
  • അന്നേ ദിവസം വരെയുള്ള റീഡിങ് (ഫൈനൽ റീഡിങ്) നിലവിലെ കൺസ്യൂമർ നമ്പറിൽ രേഖപ്പെടുത്തും. ഇത് സ്പെഷൽ കാറ്റഗറിയിൽ ഇനിഷ്യൽ റീഡിങ്ങായി കണക്കാക്കും.  
  • കാഷ്വൽ കണക‍്ഷനിൽ നിന്ന് ഓഫിസ് തലത്തിൽ പഴയ കൺസ്യൂമർ നമ്പ‍റിൽ തന്നെ കണക‍്ഷൻ ഗാർഹിക/ഗാർഹികേതര വിഭാഗത്തിലേക്ക് തിരികെ മാറ്റി നൽകും.

Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!