Connect with us

Breaking News

പി.എസ്‍.സി പരീക്ഷയിൽ ആവർത്തിച്ച് വരുന്ന ചില ചോദ്യങ്ങൾ ഇവ

Published

on

Share our post

വിവിധ കമ്മിഷനുകൾ സംബന്ധിച്ച വിവരങ്ങൾ പി.എസ്‍.സി പരീക്ഷകളിൽ എപ്പോഴും ആവർത്തിച്ചു വരാറുള്ള ചോദ്യങ്ങളാണ്. മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ, വിവരാവകാശ കമ്മിഷൻ തുടങ്ങി ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള കമ്മിഷനുകളെ കുറിച്ച് പഠിച്ചുവയ്ക്കണം. രണ്ടോ മൂന്നോ ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് തീർച്ചയായും ഉണ്ടാകാറുണ്ട്. 

കമ്മിഷനുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ, കമ്മിഷനുകൾ പ്രവർത്തനം ആരംഭിച്ച തീയതികൾ, അംഗങ്ങളുടെ എണ്ണം, ആദ്യത്തെയും ഇപ്പോഴത്തെയും അധ്യക്ഷർ, കമ്മിഷൻ കാലാവധി, ഇവയുടെ നിയമന അംഗീകാരം തുടങ്ങിയ വിവരങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

ഇന്ത്യയിലെ വിവിധ കമ്മിഷനുകളും അവയുമായ ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുന്ന ചില ചോദ്യങ്ങൾ നോക്കാം:

∙ വിവരാവകാശ നിയമം പാസാക്കിയത് എന്ന്?

  • 2005, ജൂൺ 15

∙ വിവരാവകാശ നിയമം നിലവിൽ വന്നതെന്ന്?

  • 2005 ഒക്ടോബർ 12

∙ വിവരാവകാശ നിയമം ഭേദഗതി ചെയ്ത വർഷം

  • 2019

∙ ഇപ്പോഴത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ

  • യശ്വർധൻ കുമാർ സിൻഹ (11th)

∙ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ

  • വിശ്വാസ് മേത്ത

∙ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്

  • ഒക്ടോബർ 12, 1993

ആസ്ഥാനം – മാനവ് അധികാർ ഭവൻ (ഡൽഹി)

  • ആദ്യ ആസ്ഥാനം – സർദാർ പട്ടേൽ ഭവൻ, ന്യൂഡൽഹി

∙ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ

  • ജസ്റ്റിസ് അരുൺ കുമാർ മിശ്ര

മുൻ ചീഫ് ജസ്റ്റിസ് അല്ലാത്തയാൾ നിയമിതനാകുന്നത് ആദ്യം (2019 ഡിസംബറിൽ ആണ് ഇത് സംബന്ധിച്ച നിയമം ഭേദഗതി ചെയ്തത്)

∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ

  • ജസ്റ്റിസ് ആന്റണി ഡൊമിനിക്

∙ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ

  • രേഖ ശർമ

∙ കേരള വനിതാ കമ്മിഷൻ ചെയർപഴ്സൻ

  • പി.സതീദേവി

∙ ഇന്ത്യയുടെ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ

  • ഇഖ്ബാൽ സിങ് ലാൽപുര

∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ

  • പി.കെ.ഹനീഫ

∙ സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ

  • കെ.വി.മനോജ് കുമാർ

∙ സെൻട്രൽ വിജിലൻസ് കമ്മിഷണർ

  • സുരേഷ് എൻ.പട്ടേൽ

∙ ഇന്ത്യയുടെ പ്രഥമ ലോക്പാൽ അധ്യക്ഷൻ –

  • പിനാകി ചന്ദ്ര ഘോഷ്

ചെയർമാനും 8 അംഗങ്ങളും ആണ് ലോക്പാലിൽ ഉള്ളത്

ലോക്പാൽ നിയമം (2014) നിലവിൽ കൊണ്ടുവരാൻ വേണ്ടി നിരാഹാര സമരം നയിച്ചത് – അണ്ണാ ഹസാരെ

∙ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

  • സുശീൽ ചന്ദ്ര (24th)

∙ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ

  • എ.ഷാജഹാൻ

∙ ചീഫ് ഇലക്ടറൽ ഓഫിസർ

  • സഞ്ജയ് എം. കൗൾ

∙ യുപിഎസ്‍സി ചെയർമാൻ

  • ഡോ. മനോജ് സോണി

Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!